GOSREE RADIO


GOSREE NEWS ONLINE

ചന്ദ്രയാൻ-2ന്റെ വിക്ഷേപണ വിജയത്തെ തുടർന്ന് ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താനുള്ള ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമാണ് ചന്ദ്രയാൻ-3. ഇന്ത്യയോടൊപ്പം ജപ്പാനും ദൗത്യത്തിൽ പങ്കാളിയാകും. 2024 ൽ പദ്ധതി നടപ്പാക്കാനാണ് നിലവിലെ തീരുമാനം.🌹🌹🌹 മില്‍മയില്‍ 124 ഒഴിവ്, ശമ്പള സ്കെയിൽ: 16,500-73,475 ഓണ്‍ലൈനായി നവംബര്‍ 11 വരെ അപേക്ഷിക്കാം പാലാരിവട്ടം പാലം അഴിമതി: സർക്കാർ അനുമതി നൽകിയില്ല; ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വഴിമുട്ടി...

വാർത്തകൾ വിശദമായി

മില്‍മയില്‍ 124 ഒഴിവ്, ശമ്പള സ്കെയിൽ: 16,500-73,475 ഓണ്‍ലൈനായി നവംബര്‍ 11 വരെ അപേക്ഷിക്കാം


മിൽമ എറണാകുളം റീജിയണൽ കോഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 124 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓണ്‍ലൈനായി നവംബര്‍ 11 വരെ അപേക്ഷിക്കാംതസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം എന്നിവ ചുവടെ.1) ടെക്നിക്കല്‍ സൂപ്രണ്ട്- എന്‍ജിനീയറിങ് (ഒഴിവ്- 5):മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ റഫ്രിജറേഷനില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഡെയറി എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ, 2 വര്‍ഷത്തെ പ്രവൃത്തിപരിചയം. ഉയര്‍ന്ന യോഗ്യതക്കാരേയും പരിഗണിക്കും, 36,460-73,475 രൂപ.2) ടെക്നിക്കല്‍ സൂപ്രണ്ട്-ഡെയറി (ഒഴിവ്- 6): ഡെയറി സയന്‍സില്‍ ബിരുദം/ ഡിപ്ലോമ, ഡെയറി പ്ലാന്റില്‍ 2 വര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന, 36,460-73,475 രൂപ.3) ഡെയറി കെമിസ്റ്റ്/ ഡെയറി ബാക്ടീരിയോളജിസ്റ്റ് (ഒഴിവ്- 6):എംഎസ്സി (ഡെയറി കെമിസ്ട്രി/ ഡെയറി മൈക്രോബയോളജി/ ഡെയറി ക്വാളിറ്റി കണ്‍ട്രോള്‍) അല്ലെങ്കില്‍ പിജി ഡിപ്ലോമ (ക്വാളിറ്റി കണ്‍ട്രോള്‍/ ബിഎസ്സി (ഡിടി), 2 വര്‍ഷത്തെ പ്രവൃത്തിപരിചയം, 36,460-73,475 രൂപ.4) അസിസ്റ്റന്റ് മാര്‍ക്കറ്റിങ് ഓഫിസര്‍ (ഒഴിവ്- 6): ഒന്നാം ക്ലാസ്/ ഉയര്‍ന്ന രണ്ടാം ക്ലാസോടെ പിജി അല്ലെങ്കില്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കോഓപറേഷന്‍ ആന്‍ഡ് ബാങ്കിങ് ബിരുദം, മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം അല്ലെങ്കില്‍ ആര്‍ട്‌സ്/ സയന്‍സ്/ കൊമേഴ്‌സ് ബിരുദം, എംബിഎ (മാര്‍ക്കറ്റിങ് സ്‌പെഷലൈസേഷന്‍) അല്ലെങ്കില്‍ പിജി ഡിപ്ലോമ (ഐആര്‍എംഎയില്‍ നിന്നും), 2 വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം, 36,460-73,745 രൂപ.5) അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസര്‍ (ഒഴിവ്- 2): ബിരുദം, എസിഎ/എഐസിഡബ്ല്യുഎ ഇന്റര്‍മീഡിയറ്റ് ജയം, ഒരു വര്‍ഷം പ്രവൃത്തിപരിചയം അല്ലെങ്കില്‍ എംകോം, രണ്ടു വര്‍ഷം പ്രവൃത്തിപരിചയം. മെക്കാനൈസ്ഡ്/ കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് സിസ്റ്റത്തില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന, 36,460-73,475 രൂപ.6) അസിസ്റ്റന്റ് പഴ്സനേല്‍ ഓഫിസര്‍ (ഒഴിവ്- മൂന്ന്): ബിരുദം, പഴ്സനേല്‍ മാനേജ്മെന്റില്‍ പിജി ബിരുദം/ ഡിപ്ലോമ അല്ലെങ്കില്‍ബിരുദം, പഴ്സനേല്‍ മാനേജ്മെന്റില്‍ പിജി ബിരുദം അല്ലെങ്കില്‍ എംഎസ്ഡബ്ല്യു അല്ലെങ്കില്‍ എംബിഎ (പഴ്‌സനേല്‍ അഡ്മിനിസ്‌ട്രേഷന്‍) അല്ലെങ്കില്‍ പഴ്സനേല്‍ മാനേജ്മെന്റില്‍ രണ്ടു വര്‍ഷത്തെ ഫുള്‍ടൈം പിജി ഡിപ്ലോമ, മൂന്നു വര്‍ഷം പ്രവൃത്തിപരിചയം, 36,460-73,475 രൂപ.7) സിസ്റ്റം സൂപ്പര്‍വൈസര്‍ (ഒഴിവ്- 2): ബിടെക് കംപ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ അല്ലെങ്കില്‍ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ കംപ്യൂട്ടര്‍ സയന്‍സില്‍ എംഎസ്സി അല്ലെങ്കില്‍ ബിഇ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് അല്ലെങ്കില്‍ ബിസിഎ/ ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ്, 2 വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഡിപ്ലോമ (കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിങ്/ കംപ്യൂട്ടര്‍ ടെക്‌നോളജി/ കംപ്യൂട്ടര്‍ സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍/ കംപ്യൂട്ടര്‍ പ്രോഗ്രാമിങ്), 3 വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ബിരുദം, പിജിഡിസിഎ/ തത്തുല്യം, 5 വര്‍ഷത്തെ പ്രവൃത്തിപരിചയം, 27,710-63,915 രൂപ.8) മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍ (ഒഴിവ്- 3): ഒന്നാം ക്ലാസ്/ ഉയര്‍ന്ന രണ്ടാം ക്ലാസോടെ പിജി അല്ലെങ്കില്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കോഓപറേഷന്‍ ആന്‍ഡ് ബാങ്കിങ് ബിരുദം, രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം, 24,005-55,470 രൂപ.9) ജൂനിയര്‍ സൂപ്പര്‍വൈസര്‍-പി ആന്‍ഡ് ഐ (ഒഴിവ്- 10): ബിരുദവും എച്ച്ഡിസിയും അല്ലെങ്കില്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കോഓപറേഷന്‍ ആന്‍ഡ് ബാങ്കിങ് ബിരുദം അല്ലെങ്കില്‍ APCOS സൊസൈറ്റികളിലെ സെക്രട്ടറി ജോലിപരിചയം ( ബിരുദവും പെയ്ഡ് സെക്രട്ടറിയായി മൂന്നു വര്‍ഷം പ്രവൃത്തിപരിചയവും വേണം), 20,180-46,990 രൂപ.10) ലാബ് അസിസ്റ്റന്റ് (ഒഴിവ്- മൂന്ന്): ബിഎസ്സി (കെമിസ്ട്രി/ ബയോകെമിസ്ട്രി/ മൈക്രോബയോളജി), 20,180-46,990 രൂപ.11) ടെക്‌നീഷ്യന്‍ (ബോയിലര്‍) ഗ്രേഡ് II (ഒഴിവ്- 5): എസ്എസ്എല്‍സി, ഐടിഐ (ഫിറ്റര്‍), സെക്കന്‍ഡ് ക്ലാസ് ബോയിലര്‍ സര്‍ട്ടിഫിക്കറ്റ്, 3 വര്‍ഷത്തെ പ്രവൃത്തിപരിചയം, ഫസ്റ്റ്/ സെക്കന്‍ഡ് ക്ലാസ് ബോയിലര്‍ അറ്റന്‍ഡര്‍ സര്‍ട്ടിഫിക്കറ്റ്, 20,180-46,990 രൂപ.12) ടെക്‌നീഷ്യന്‍ (റഫ്രിജറേഷന്‍) ഗ്രേഡ് II (ഒഴിവ്- 6): എസ്എസ്എല്‍സി, ഐടിഐ റഫ്രിജറേഷന്‍ ആന്‍ഡ് ഇലക്ട്രിക്കല്‍ വയര്‍മാന്‍ ലൈസന്‍സ്, 3 വര്‍ഷത്തെ പ്രവൃത്തിപരിചയം, 20,180-46,990 രൂപ.13) ടെക്‌നീഷ്യന്‍ (ഇലക്ട്രീഷന്‍) ഗ്രേഡ് II (ഒഴിവ്- 8): എസ്എസ്എല്‍സി, ഇലക്ട്രീഷന്‍ ട്രേഡില്‍ ഐടിഐ, 3 വര്‍ഷത്തെ പ്രവൃത്തിപരിചയം, 20,180-46,990 രൂപ.14) ടെക്‌നീഷ്യന്‍ (ജനറല്‍) ഗ്രേഡ് II (ഒഴിവ്- 3): എസ്എസ്എല്‍സി, ഫിറ്റര്‍/ ബ്ലാക്ക് സ്മിത്ത് കം വെല്‍ഡര്‍ ട്രേഡില്‍ ഐടിഐ, 3 വര്‍ഷത്തെ പ്രവൃത്തിപരിചയം, 20,180-46,990 രൂപ.15) ഡ്രൈവര്‍ ഗ്രേഡ് II (ഒഴിവ്- 6 ): എട്ടാം ക്ലാസ്, എല്‍എംവി ആന്‍ഡ് എച്ച്എംവി ലൈസന്‍സ്, ഹെവി ഡ്യൂട്ടി വെഹിക്കിളില്‍ മൂന്നു വര്‍ഷം പ്രവൃത്തിപരിചയം, 19,590-45,760 രൂപ.16) പ്ലാന്റ് അറ്റന്‍ഡര്‍ ഗ്രേഡ് III (ഒഴിവ്- 50): എസ്എസ്എല്‍സി ജയം/ തത്തുല്യം. ബിരുദക്കാര്‍ അപേക്ഷിക്കേണ്ടതില്ല. 16,500-38,650 രൂപ.ഉയര്‍ന്ന പ്രായം (01.01.2019ന്): 40 വയസ്.പട്ടിക വിഭാഗം, ഒബിസി, വിമുക്തഭടന്‍, മറ്റ് അര്‍ഹരായവര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും.അപേക്ഷാഫീസ്:തസ്തിക 1-6 വരെ: 1000 രൂപ, മറ്റ് തസ്തികകള്‍ക്ക്: 500 രൂപ.പട്ടിക വിഭാഗക്കാര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി ഫീസടയ്ക്കണം.തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, പ്രാക്ടിക്കല്‍, ഗ്രൂപ്പ് ഡിസ്‌കക്ഷന്‍, ഇന്റര്‍വ്യൂ എന്നിവയുണ്ടാകും. ഒന്നിലേറെ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ വെവ്വേറെ അപേക്ഷയും ഫീസും നല്‍കണം.വിജ്ഞാപനം സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക്: www.milma.com