All Categories

Uploaded at 2 years ago | Date: 09/08/2021 18:00:23

വ്യക്തിമുദ്രകൾ - 

റവ.ഡോ.വർഗീസ് പുതുശ്ശേരി സി.എം.ഐ. Ph D 

 

     കഴിഞ്ഞ മുപ്പത്തൊന്ന് വർഷങ്ങളായി എറണാകുളത്ത് പ്രവർത്തിച്ചുവരുന്ന സാന്ത്വന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പിയുടെ രൂപീകരണം മുതൽ ഡയറക്ടറായി പ്രവർത്തിക്കുകയാണ് റവ. ഫാദർ ഡോ. വർഗീസ് പുതുശ്ശേരി. ജി. ശങ്കരക്കുറുപ്പിൻ്റെയും, ശങ്കരാചാര്യരുടേയും നാട്ടുകാരനെന്ന് സ്വയം അഭിമാനംകൊള്ളുന്ന ഫാദർ തികച്ചും ആകർഷണീയമായ വ്യക്തിത്വത്തിന് ഉടമയാണ്. 

     മന:ശാസ്ത്രത്തിലും കൗൺസിലിങ്ങിലും അര നൂറ്റാണ്ടിലേറെ കാലത്തെ പഠനവും പരിശീലനവും, അദ്ധ്യാപനവും, ഗവേഷണങ്ങളുമായി ഊർജ്ജസ്വലമായി മുന്നോട്ട് പോവുകയാണ് ഇപ്പോഴും ഡോ. വർഗീസ് പുതുശ്ശേരി. 

     സാധാരണക്കാർക്കും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും മനശാസ്ത്ര കൗൺസിലർമാർക്കും വിദ്യാർത്ഥികൾക്കും സഹായകമായ വിവിധ കോഴ്സുകൾ വിഭാവനം ചെയ്തു സാന്ത്വനയിൽ നടത്തിവരുന്നുണ്ട്.

 സാന്ത്വനയുടെ ഏറ്റവും ആകർഷണീയമായ കോഴ്സാണ് പത്തുമാസം ഞായറാഴ്ചകളിലായി നടത്തി വരുന്ന കൗൺസിലിംഗ് ആൻഡ് പേഴ്സണാലിറ്റി ഡെവലപ്മെൻറ് കോഴ്സ്. 

നൂറുകണക്കിനാളുകൾ ഈ കോഴ്സ് വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ട്. ഇതേ കോഴ്സ് തന്നെ ഒരു മാസം കൊണ്ട് അവസാനിക്കുന്ന തരത്തിൽ ക്രാഷ് കോഴ്സ് ആയും നടത്തിവരുന്നു. 

      ബേസിക് കോഴ്സിനു ശേഷം പഠിക്കാവുന്ന അഡ്വാൻസ് കോഴ്സിൽ കൗൺസിലിംഗ് പരിശീലനത്തിനും വ്യക്തിത്വവികസനത്തിനും തുല്യപ്രാധാന്യം നല്കികൊണ്ട് പത്തുമാസങ്ങളിലായി നടത്തുന്നതാണ്. 

കൗൺസിലിംഗ് കേസുകളുടെ വിശദമായ വിശകലനം ഈ കോഴ്സിൻ്റെ പ്രത്യേക തയാണ്. അതോടൊപ്പം തന്നെ 

വളരെ പ്രശസ്തമായ, സ്റ്റീഫൻ കവിയുടെ സെവൻ ഹാബിറ്റ്സ് ഓഫ് ഹൈലി ഇഫക്റ്റീവ് പീപ്പിൾ എന്ന പുസ്തകത്തെ ആധാരമാക്കിയുള്ള ക്ലാസ്സുകൾ പഠിതാക്കളുടെ വ്യക്തിത്വ രൂപീകരണം സാദ്ധ്യമാക്കുന്നു.

    മാര്യേജ് ആൻ്റ് ഫാമിലി കൗൺസലിംഗ് കോഴ്സും ഉണ്ട്‌.  വിവിധ ചികിത്സാ പദ്ധതികളുമായി ബന്ധപ്പെട്ട ഹ്രസ്വകാല കോഴ്സുകളും.

     കേരളത്തിൽ മനഃശാസ്ത്ര പഠനത്തിന് സൗകര്യങ്ങൾ ഇല്ലാതിരുന്ന 1970ലാണ് ഫാദർ ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ ബിരുദ പഠനത്തിന് ചേർന്നത്. ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് റാങ്കോടെ ബിരുദം നേടി. തുടർ പഠനത്തിനായി അമേരിക്കയിലേക്ക്. പിറ്റ്സ്ബർഗിൽ നിന്ന് കൗൺസിലിംഗിൽ മാസ്റ്റേഴ്സ് ബിരുദം നേടി . എം.ജി.യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് . തുടർന്ന് ടൊറാൻ്റോയിൽ പോസ്റ്റ് ഡോക്ടറേറ്റ് പാസ്റ്ററൽ കൗൺസലിംഗ്. നാലു വർഷക്കാലം അവിടെ പ്രവർത്തിച്ചു..

     വിവിധ കൗൺസിലിംഗ് ശാഖകളുടെ ഉപജ്ഞാതാക്കളുമായി വിവിധ സമയങ്ങളിൽ ആശയവിനിമം നടത്താനുള്ള അവസരങ്ങളും ഫാദറിന് ലഭിച്ചിട്ടുണ്ട്. 

     മന:ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട പതിനേഴ് പുസ്തകങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ  ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ മന:ശാസ്ത്ര സംബന്ധിയായ നിരവധി ലേഖനങ്ങളും എഴുതി. മനസ്സിന് ശാന്തത നൽകുന്നതിനുള്ള ഒരു റിലാക്സേഷൻ ഓഡിയോ ഇറക്കിയിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള ഈ സിഡി നിരവധി പേർക്ക് മനസ്സിന് ശാന്തിയും കുളിർമയും നൽകി വരുന്നു.   വിവിധ കൗൺസിലിംഗ് വിഷയങ്ങളെ അധികരിച്ച് എട്ടു വീഡിയോ സിഡികളും പുറത്തിറക്കിയിട്ടുണ്ട്.  ശ്രവ്യ - ദൃശ്യ മാദ്ധ്യമങ്ങളിൽ നിരവധി തവണ ശ്രദ്ധേയമായ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. 

     നേവി ഓഫിസർമാർ,ബാങ്ക് മാനേജേഴ്സ്, കമ്പനി എക്സിക്യൂട്ടീവ്സ്, കോളേജ് അധ്യാപകർ,വിദ്യാർഥികൾ തുടങ്ങിയവർക്കായി സ്വദേശത്തും വിദേശത്തുമായി എണ്ണമറ്റ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.

      നോർത്ത് അമേരിക്ക,  സൗത്ത് അമേരിക്ക, സൗത്ത് ആഫ്രിക്ക, ചൈന യൂറോപ്പ് തുടങ്ങി ഇരുപത്തഞ്ചോളം രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. 

     തൃപ്പൂണിത്തുറ റോട്ടറി ക്ലബ്, റോട്ടറി ഇൻറർനാഷണൽ വൊക്കേഷണൽ എക്സലൻസ് അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. 

     കേരളത്തിലെ കൗൺസിലേഴ്സിൻ്റെ സംഘടനയായ കേരള കൗൺസിലേഴ്സ് ഫോറത്തിൻ്റെ  പ്രസിഡൻ്റാണ്.

     ഇപ്പോൾ മുഴുവൻ സമയവും സാന്ത്വനയുടെ പ്രവർത്തനങ്ങളിലും, കൗൺസിലിങ്ങിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. 

     കേരളത്തിൽ ഇന്ന് ഏറ്റവും മുതിർന്ന ശ്രദ്ധേയനായ മനശാസ്ത്രജ്ഞൻ ആണ് ഫാ.വർഗീസ് പുതുശ്ശേരി എന്ന് പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. 

ഫോൺ -9388604213

 

(വി .ആർ .നോയൽ രാജ്)

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.