എറണാകുളം
ആശാലതയുടെ പ്രഥമ കൃതി "അമ്മയെന്ന വടവൃക്ഷം " (കവിതാ സമാഹാരം ) വളഞ്ഞമ്പലം 'എന്റെ ഭൂമി ' യിൽ വച്ചു പ്രകാശനം ചെയ്തു. കരസേനയിൽ നിന്നും വിരമിച്ച ബ്രിഗേഡിയർ ഡോക്ടർ കെ. നാരായണൻ, (റുമറ്റോളജിസ്റ്റ്, കെയർ ആശുപത്രി )അധ്യക്ഷത വഹിച്ച ചടങ്ങിൽ, വയലാർ ശരത്ചന്ദ്രവർമ്മ , പ്രകാശനം നിർവ്വഹിച്ചു . 2500 ഓളം സൂര്യകവിതകൾ രചിച്ച് ലോകറിക്കാർഡ് നേടിയ 'സൂര്യകവി ' എന്നപേരിൽ പ്രശസ്തനും
തമിഴ് നാട് യൂണിവേഴ്സിറ്റി ഡീലിറ്റ് പദവി നൽകി അനുമോദിച്ച ജയദേവൻ.കെ എസ്. ആണ് പുസ്തകം ഏറ്റുവാങ്ങിയത്.
കേരള സാഹിത്യവേദി സെക്രട്ടറി പി.കൃഷ്ണൻ പുസ്തകപരിചയം നടത്തി.പ്രമുഖ എഴുത്തുകാരനും ആകാശവാണി
പ്രോഗ്രാം എക്സ്ക്യൂട്ടീവും ആയ ശ്രീകുമാർ മുഖത്തല, ബാലസാഹിത്യ കാരനും കേരള സാഹിത്യവേദി ജോയിന്റ് സെക്രട്ടറിയുമായ രാമചന്ദ്രൻ പൂറ്റുമാനൂർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ചടങ്ങിൽ ഡോ. കെ എസ് രാധാകൃഷ്ണൻ (മുൻ പി എസ് സി ചെയർമാൻ & കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ) ഡോ. ജയദേവനെ പൊന്നാടയണിയിച്ച് ആദരിച്ചു.
റിട്ടയേർഡ് ടെലികോം ഡിവിഷണൽ എഞ്ചിനീയർ അഡ്വ. ഷെവലിയർ കെ. ഒ. ഏലിയാസ് സ്വാഗതവും കവയിത്രി ആശാലത നന്ദിയും രേഖപ്പെടുത്തി.
kerala
SHARE THIS ARTICLE