All Categories

Uploaded at 2 years ago | Date: 15/02/2022 17:58:08

വൈപ്പിൻ:കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച 'ഇനിയുംവൈപ്പിൻകര കരയാതിരിക്കാൻ'സമഗ്ര റോഡ് സുരക്ഷാപദ്ധതിയുടെ ആദ്യഘട്ടത്തിന് വിജയകരമായ പരിസമാപ്‌തി. രണ്ടുദിനങ്ങളിലായി വൈപ്പിൻദ്വീപിലെ ആറുപഞ്ചായത്തുകളിലും ദേശീയപാതയിൽ നിശ്ചിതയിടങ്ങൾ കേന്ദ്രീകരിച്ച് മൂന്നുമണിക്കൂർ വീതം നടത്തിയ നടത്തിയ ബോധവത്കരണ കാമ്പയിനിലൂടെ പതിനായിരങ്ങളിലേക്ക് റോഡ് സുരക്ഷ, വാഹനാപകട നിയന്ത്രണ സന്ദേശങ്ങൾ എത്തിക്കാൻ കഴിഞ്ഞതായി എംഎൽഎ പറഞ്ഞു. 

ആറു കേന്ദ്രങ്ങളിലും തദ്ദേശ, സഹകരണ സ്ഥാപന ഭാരവാഹികൾക്കൊപ്പം പോലീസ്, വാഹന വകുപ്പ് ഉദ്യോഗസ്ഥരും റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളും കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികളും മറ്റു സന്നദ്ധ സാമൂഹിക പ്രവർത്തകരും ഭാഗഭാക്കായി. ഫ്രാഗ് പ്രസിഡന്റ് അഡ്വ വി പി സാബു ഏകോപനം നിർവ്വഹിച്ചു. 

കുഴുപ്പിള്ളി പള്ളത്താംകുളങ്ങരയിൽ കാമ്പയിൻ സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് അംഗം അഡ്വ. എം ബി ഷൈനി ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ എസ് നിബിൻ അധ്യക്ഷത വഹിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജെയ്‌സൺ, മുനമ്പം സിഐ യേശുദാസ്, സെന്റ് അഗസ്റ്റിൻ പള്ളി വികാരി ഫാ. കുരുവിള മരോട്ടിക്കൽ, റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ ചന്ദ്രശേഖരൻ, പി കെ ബാബു, സജീവ് എന്നിവർ പ്രസംഗിച്ചു.   

എടവനക്കാട് കെ പി എം എച്ച് എസ് പരിസരത്ത് കാമ്പയിൻ സമ്മേളനത്തിൽ സഹകരണ ബാങ്ക് പ്രസിഡന്റ് ടി എ ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി എസ് സാബു, കെ ജെ ആൽബി, ഞാറക്കൽ അഡീഷണൽ എസ്ഐ വി പി രഞ്ജിത്ത്, റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ രാമകൃഷ്ണപിള്ള, പി ഐ ഹരി എന്നിവർ പ്രസംഗിച്ചു. 

നായരമ്പലത്ത് പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോബി വർഗീസ്, അംഗങ്ങളായ എം പി ശ്യാംകുമാർ, ജെയ്‌നി സേവ്യർ, സി സി സിജി, കെ വി ഷിനു, അസിസ്റ്റന്റ് എസ്ഐ കെ എസ് സുരേഷ്‌കുമാർ, എഎംവിഐമാരായ ടി ജി നിഷാന്ത്, റോഷൻ എന്നിവർ പ്രസംഗിച്ചു. എല്ലാകേന്ദ്രങ്ങളിലും കെ എൻ ഉണ്ണികൃഷ്ണൻ ' ഇനിയും വൈപ്പിൻകര കരയാതിരിക്കാൻ' പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. എളങ്കുന്നപ്പുഴ, ഞാറക്കൽ, പള്ളിപ്പുറം പഞ്ചായത്തുകളിൽ തിങ്കളാഴ്‌ച കാമ്പയിൻ പൂർത്തീകരിച്ചിരുന്നു.

പദ്ധതിയുടെ രണ്ടാംഘട്ടമായ  ദ്വിദിന ബോധവത്കരണ പഠന ക്ലാസുകൾ ഈ മാസം 19, 20 തീയതികളിൽ നടക്കും. 19നു രാവിലെ 10നു ഓച്ചന്തുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ  എറണാകുളം ഡെപ്യൂട്ടി  പോലീസ് കമ്മീഷണർ വി യു കുര്യാക്കോസും 20നു രാവിലെ 10ന് മുൻമന്ത്രി എസ് ശർമ്മയും ക്ലാസുകൾ ഉദ്ഘാടനം ചെയ്യും. മോട്ടോർ വാഹന  എൻഫോഴ്‌സ്‌മെന്റ് എറണാകുളം ആർടിഒ അനന്തകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തും. നോർത്ത് പറവൂർ എംവിഐ എൻ വിനോദ്‌കുമാർ, എറണാകുളം എംവിഐ എ ആർ രാജേഷ് എന്നിവർ ക്ലാസ് നയിക്കും.

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.