All Categories

Uploaded at 1 year ago | Date: 03/05/2022 15:12:59

തിരുവനന്തപുരം: ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യത. നാളെയോടെ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മെയ് 6 ഓടെ ഇത് ന്യൂനമർദ്ദമായും തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കോട്ടയം ജില്ലയില്‍ യെല്ലോ അലര്‍ട്ട് (Yellow Alert) പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടെ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

എന്നാല്‍, കേരള–കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2022 ഏപ്രിൽ 4 മുതൽ 5 വരെ മധ്യ – കിഴക്ക് ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടലിനോട് ചേർന്നുള്ള മേഖലകളിലും തെക്ക് ആൻഡമാൻ കടലിലും മണിക്കൂറിൽ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

2022 ഏപ്രിൽ 6 ന് ആൻഡമാൻ കടലിലും മധ്യ – കിഴക്ക്, തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള മേഖലകളിലും മണിക്കൂറിൽ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.