All Categories

Uploaded at 23 hours ago | Date: 30/08/2025 22:46:40

കവിത

ഇന്നലെയും നാളെയും 
-----------------

ഓരോ 
പകലും മറയുന്നു.
സ്വപ്നങ്ങള്‍ക്ക് 
ഹൃദയം നല്‍കി 
അകലുന്നു.
സപ്തവര്‍ണ്ണം 
പടരുന്നു.

മറ്റൊരു ലോകത്തെ 
പുലരിയില്‍ 
ഞാന്‍ വിരിയുമ്പോള്‍ 
ഇന്നലെകളുടെ
മുഷിഞ്ഞ മൂടുപടം 
അകറ്റി ഞാന്‍ 
സ്വതന്ത്രമാകുന്നു.

നാളെയുടെ 
വെളിച്ചമാണിന്നെന്റെ 
ഉണര്‍വിന്റെ ശബ്ദം.
ഇന്നലെയുടെ 
ഇരുളാണിന്നെന്റെ 
ഉയര്‍ച്ചയുടെ ഊന്നുവടി.

നിഥിൻകുമാർ ജെ

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.