All Categories

Uploaded at 2 days ago | Date: 28/06/2025 21:18:54

കവിത...

ശ്യാമപഞ്ജരം
.............................
ദിപു ശശി തത്തപ്പിള്ളി
*******************

എത്ര ഗാഢമായി ചുംബിച്ചിട്ടുണ്ടാവണം
പൂവേ..,
ഇത്രമേൽ നീ, ചുവന്നുതുടുക്കുവാൻ?!
എത്ര ഉന്മാദമൂർച്ഛകളുടെ ആലസ്യമുണ്ടെൻ പ്രണയമേ..?
പൊട്ടിയൊലിച്ചൊഴുകിപ്പടർന്നെൻ ,
ഹൃദയത്തെ ഇവ്വിധം മുക്കികൊല്ലുവാൻ?

എത്രമേൽ വിഷംതീണ്ടി നീലിച്ചുതിണർത്തിട്ടാണെൻ-
സാഗരഹൃദന്തമേ,
പാതാളമൗനങ്ങളിലേക്കു,
നീ വറ്റിയുറയുന്നത്‌?

എവ്വിധം, ദാഹം കുടിച്ചുതീർത്തിട്ടാണ്‌,
ജലവേരുകളെ..,
വെയിൽപ്പുഴുക്കളായ്‌ എന്റെ നെറുകയിൽ-
നിങ്ങളിവ്വിധം പുളച്ചുമദിക്കുന്നത്‌?!

എത്ര കാതമിനിയും ചരിക്കണമെനിക്കിനി, നീയാംമഴവിൽമുനമ്പി-ലൊരു ,
പക്ഷിക്കലമ്പലായി കൂടണയാൻ ?!

നിസ്സംഗതാളപ്പെരുക്കങ്ങളലിനിയെത്ര,
നീന്തിത്തളരമെനിക്കീ ,
പഞ്ജരം വിട്ട്;
ശ്യാമധൂളികളിൽ-
ചേർന്നടിഞ്ഞലിയാൻ?
************

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.