കഥ
-----------------------
കാലം
ഉണ്ണി വാരിയത്ത്
ഏറെ മൂർച്ചയുള്ള ആയുധങ്ങൾ അവന്റെ നേരെ ഒളിഞ്ഞും തെളിഞ്ഞും പ്രയോഗിച്ചുനോക്കി. പക്ഷേ, ഒരു രക്ഷയുമില്ല.
അവന്റെ അദൃശ്യമായ മനസ്സിനെയാണ് ആദ്യം ആക്രമിച്ചത്. മനസ്സു പതറിയാൽ ശരീരം പതിക്കുമല്ലോ. പക്ഷേ, നിഷ്ഫലമായി. അപ്പോൾ ശരീരത്തെ ഉന്നം വെച്ചു. ഫലമു ണ്ടായില്ല.
നിശബ്ദനായി പൊരുതുന്ന അവനിൽ ഒരു അസാമാന്യ ശക്തിയുണ്ട്. അതെ, അത് ഇച്ഛാശക്തിയാണ്. അതിനുമുമ്പിൽ തനിക്ക് പിടിച്ചുനിൽക്കാനാവില്ല....
കാലം തോൽവി സമ്മതിക്കുകയാണ്.
****
story
SHARE THIS ARTICLE