All Categories

Uploaded at 1 year ago | Date: 29/06/2022 10:10:23

കവിത

 

        *എന്റെ കണ്ണൻ*

 

എന്തു ഞാൻ ചെയ്തു കണ്ണാ 

നിൻ പാദ ഭക്തിയിൽ അലിയുവാൻ 

കണ്ണാ എന്നു ചൊല്ലി ഞാൻ ചെയ്യും കർമ്മങ്ങളിൽ നീ ചൊരിയുന്നു കൃപ, 

എന്തെല്ലാം കാണുന്നു ഞാൻ  

എന്റെ കണ്ണാ എന്നു നിനച്ചാൽ 

ഈ ഹിമ വാനിലും അഭയമായ് നീ

കൂടെയുണ്ടല്ലോ നിത്യം,

കൺകളിൽ ഭയാനകം 

കാഴ്ചകൾ നിറയുമ്പോഴും 

മനസ്സിൽ കുളിരായി നീ 

അലിഞ്ഞീടുന്നുവെന്നിൽ 

അറിഞ്ഞു കണ്ണാ ശിവ 

ശക്തിയിൽ ചേരുമ്പോഴും 

മനതാരിൽ പുഞ്ചിരിയായ്

എൻ അമ്പാടി കണ്ണനല്ലോ

 

(ഷാനി നവജി )

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.