All Categories

Uploaded at 2 years ago | Date: 27/02/2022 18:12:46

കവിത

 

         *എൻ്റെ വിദ്യാലയം* 

 

               (ഷാനി നവജി)

 

വീണ്ടുമിന്നിതാ ഞാൻ 

സരസ്വതി ക്ഷേത്രത്തിൻ 

മുന്നിലെത്തി,

ഓർമ്മകളിൽ 

ഗുരുനാഥന്മാരെല്ലാം 

എൻ മുന്നിൽ വന്നു 

നിരന്നുനിന്നു 

അച്ഛൻ്റെ  കൈപിടിച്ചാദ്യ-

 ദിനത്തിൽ ഞാൻ 

എത്തിയ കാര്യമോ

 ഇന്നലെയെന്ന പോൽ.

കുട്ടീടെ പേരെന്താ-

ണെന്ന് ചോദിക്കവേ 

ചക്കിയെന്നോമന

പേർ പറഞ്ഞു 

അപ്പേര് വേണ്ടെന്ന് 

ചൊല്ലിയധ്യാപിക 

ഷാനിയെന്നുള്ള നൽ 

പേരു നൽകി. 

ബഞ്ചിലാൺ കുട്ടികൾ 

പെൺകുട്ടികൾ 

തമ്മിലങ്ങോട്ടുമിങ്ങോട്ടും 

തള്ള് തന്നെ, 

ഡോക്ടറായ് 

എൻജിനീയറായ്

അദ്ധ്യാപകരായ് 

വളർന്നവരേറെയായ്,

ഒന്നായ് പഠിച്ചു വളർന്ന 

സഹപാഠികൾ

ഇടക്കിടെ കാണുന്നു 

ജീവിതപ്പാതയിൽ.

ഓർമ്മകൾ നൽകുന്ന

 ഈ വിദ്യാലയത്തെ

നമിക്കുന്നു നമിക്കുന്നു 

നമിക്കുന്നു ഞാൻ  

ആദ്യാക്ഷരങ്ങൾ 

പകർന്നയദ്ധ്യാപികേ

നമിക്കുന്നു നമിക്കുന്നു 

നമിക്കുന്നു ഞാൻ

 

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.