All Categories

Uploaded at 1 year ago | Date: 07/05/2022 13:27:17

 

കവിത

 

ജീവിതകഥ

        

പൂമധുവെല്ലാം തീർന്നീടും 

പൂമ്പൊടിയില്ലാതായീടും

പൂമ്പാറ്റകളുമകന്നീടും

പുതുപൂതേടിപ്പോയീടും

 

പുഞ്ചിരിതൂകിയ പൂവുകളും

പൂഴിയിലൊടുവിൽ വീണീടും

പുതുപൂക്കൾക്കു സ്വാഗതമോതാൻ

പൂവനി വീണ്ടുമുണർന്നീടും

 

പുതുമകൾ പിറവിയെടുത്തീടും

പഴമകളെല്ലാം വഴിമാറും

പലരുംചൊല്ലിയ കഥയല്ലോ, ഇതു

പാരിലെ ജീവിതകഥയല്ലോ!

 

(ജയനാരായണൻ തൃക്കാക്കര)

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.