All Categories

Uploaded at 1 year ago | Date: 19/07/2022 09:34:37

കവിത

 

       *കർക്കിടകത്തിൽ*

 

മുത്തശ്ശി പറഞ്ഞൊരു കർക്കിടക

 കഥയുണ്ടെൻ മനസ്സിൽ തോരാതെ തോരാമഴ പെയ്യും നേരത്ത് പട്ടിണിപ്പാവങ്ങൾക്കായ്

 ധാന്യത്തിൻ പത്തായം തുറന്നതും

 പുഴ നിറഞ്ഞു മലവെള്ളം

 മുറ്റത്തെത്തുമ്പോഴും

അവർക്കായതിഥ്യമരുളിയതും

 ഓർമ്മയിലിന്നുമുണ്ടോർമ്മയുണ്ട്,

 കർക്കിടകത്തിൽ മനസ്സും ശരീരവും ശുദ്ധമാക്കണമെന്നോതിയിരുന്നു തൊടിയിലെ പച്ചിലകൾ പിന്നെ 

കാട്ടു താളും നല്ല കറികളാക്കി 

എണ്ണതേച്ചു കുളത്തിൽ കുളിയും ഔഷധകഞ്ഞിയും കർക്കിടകത്തിൽ  

നീണ്ട കാലത്തേക്കുള്ളതാം പ്രതിരോധം

നേടുന്നു കർക്കിടകത്തിലെന്നറിഞ്ഞു 

പഞ്ചഭൂതങ്ങളാലുള്ളതാം ദേഹത്തിൽ

ജഡരാഗ്നി കുറയുന്ന കാലമീ കർക്കിടകം

ഔഷധക്കഞ്ഞിയാൽ പുറന്തള്ളാം 

ഉള്ളിൽ നിറയുന്ന ദുഷ്ടുകൾ...  ആയുർവേദമാം ജീവന്റെ വേദത്താൽ 

ആരോഗ്യമാക്കിടാം ദേഹവും മനസ്സും... 

 

(ഷാനി നവജി)

9497035122

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.