All Categories

Uploaded at 2 years ago | Date: 25/09/2021 15:48:27

കവിത

 

     കൊറോണക്കാലം

 

മൂവന്തിനേരത്ത് മാമലനാട്ടിലെ 

തെക്കത്ത് വീട്ടിലന്നെത്തിയത്രെ; 

കാലിൽ കൊലുസ്സിട്ട, ചൈനീസ് സിൽക്കിട്ട മരണത്തിൻ മുഖമുള്ള പെൺകൊറോണ !   

കേട്ടവർ കേട്ടവർ മൂക്കിൽ

വിരൽ ചേർത്ത് സിൽക്കിനെക്കാണുവാനോടിയെത്തി۔  ദൂരത്തുനിന്നവർ, ചാരത്തുനിന്നവർ, ഏറ്റവും പിന്നിലങ്ങകലത്തു നിന്നവർ ഒക്കെയും ചാഞ്ഞു ചരിഞ്ഞു നോക്കി  "എന്തു കൊറോണ, ഏയ് ഞാനൊന്നും കണ്ടില്ല " എന്നു പറഞ്ഞു പിരിഞ്ഞുപോയി ۔കണ്ടുപിടിക്കുവാനില്ല പൊടി പോലുമെങ്കിലുമോള് ഭയങ്കരിയാ۔۔۔۔۔        വീടുവീടാന്തരം നാടെങ്ങും സംഹാരതാണ്ഡവമാടി വിലസിയവൾ !  ഒന്നല്ല പത്തല്ല നൂറുമിരുന്നൂറു

മോരോ ദിനവും മരിച്ചുവീണു۔    ഉള്ളവനില്ലാത്തോനെല്ലാമൊരുപോലെ ജാതിമതഭേദമെല്ലാം മറന്നിട്ടഭിനവ ഗീതമൊന്നേറ്റുപാടി: നാടുവാണീടും കൊറോണേടെ കാലത്ത് മാനുഷരെല്ലാരുമൊന്നുപോലെ۔۔۔۔۔۔۔

 

     ജോസ് തേൻ കുഴി

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.