All Categories

Uploaded at 2 years ago | Date: 22/03/2022 08:55:45

കവിത 

 

              *ജലം*

 

 ജലമാണല്ലോ ജീവന്നാധാരം 

അമൂല്യമാണതു സുലഭം

സമുദ്രത്തിൽ നിന്നുമുയർന്നീ ഭൂവിൽ

മഴയായ് സുലഭം പെയ്യുന്നു

പാഴാകരുതൊരു തുള്ളി പോലും

ജലസ്രോതസ്സുകളിൽ നിറയട്ടെ 

 ജീവന്നമൃതാമീജലമെന്നും

നമ്മൾ സംരക്ഷിച്ചീടേണം,

കുടിനീരൊരു കുടമെടുക്കാനായി 

കഷ്ടപ്പെടുന്നവരുണ്ടല്ലോ

നാളെക്കുടി നീരില്ലാതാകും

കാലം വരരുതോർക്കേണം

അതിനായ് കരുതണമിന്നേ നാം

അമൂല്യ നിധിയായ് കരുതേണം ....

 

(ഷാനി നവജി)

 

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.