All Categories

Uploaded at 1 month ago | Date: 18/05/2022 10:44:28

 

കവിത

വമ്പൻ, കൊമ്പൻ

              

വമ്പനൊരുത്തൻ വരണുണ്ടേ

കൊമ്പനൊരുത്തൻ വരണുണ്ടേ

കൊമ്പുകുലുക്കി വരുന്നുണ്ടേ

തുമ്പിയുയർത്തി വരുന്നുണ്ടേ

കുമ്പനിറച്ചു വരുന്നുണ്ടേ

കമ്പുകളേന്തി വരുന്നുണ്ടേ

കമ്പക്കട്ടും, കതിനാവെടിയും

ഇമ്പമെഴും പലകാഴ്ചകളും

അമ്പലമെല്ലാം ചുറ്റിനടന്ന്

അമ്പൊടു കണ്ടുവരുന്നുണ്ടേ

വമ്പൻ, കൊമ്പൻ വരണുണ്ടേ

പമ്പകടന്നു വരുന്നുണ്ടേ

അമ്പോ! കൊമ്പൻ വരണുണ്ടേ

അമ്പടാ, കൊമ്പൻ വരണുണ്ടേ!

 

(ജയനാരായണൻ തൃക്കാക്കര)

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.