All Categories

Uploaded at 2 years ago | Date: 21/03/2022 12:31:27

കവിത 

 

               *വനം*

 

 

 നമുക്കു വേണ്ടതെല്ലാം തന്നീടുന്ന വനങ്ങളെ നമ്മൾ മറന്നിടല്ലേ 

ഏറെയുയരത്തിൽ പന്തലിച്ച് 

ഭൂമിക്ക് സംരക്ഷയായിടുന്നു

പച്ചപുതച്ചു നിൽക്കുന്നു ഭംഗിയായ്

കണ്ണിനും കരളിനുമിമ്പമായി

വനങ്ങളില്ലെങ്കിൽ മാനവർക്കില്ലല്ലോ

സുന്ദരമാകുമീ ജീവിതങ്ങൾ

മരങ്ങൾ നശിപ്പിച്ചു മുന്നേറുമ്പോൾ 

മാടി വിളിക്കുന്നു സർവ്വനാശം,

മരങ്ങളേകുന്ന തണുപ്പുമീ പച്ചപ്പും

ആസ്വദിച്ചീടമാവോളമെന്നും

വനങ്ങളെ സ്നേഹിക്കാം 

പ്രകൃതിയെ സ്നേഹിക്കാം

ആനന്ദമെന്നും നിറച്ചു നിർത്താം...!

 

( ഷാനി നവജി)

 

 

 

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.