All Categories

Uploaded at 1 year ago | Date: 16/06/2022 14:50:09

കവിതകൾ 

 

                *കടം* 

 

   ( *നോയൽ രാജ്* )

 

*ശാന്തത*

 

ഉള്ളതുകൊണ്ട് 

കഴിപ്പവനെന്നും

ശാന്തത മനസ്സിൽ 

നിലനിൽക്കും 

 

 

*മെച്ചം*

 

തിരിച്ചടക്കാനാകാ -

ത്തൊരു കടവും 

ജീവിതം മെച്ച-

പ്പെടുത്തുകില്ല .. 

 

*മൂർഖൻ*

 

കൃത്യമായ് വായ്പകൾ

തീർക്കാൻ കഴിഞ്ഞില്ലേൽ 

കീശയിൽ മൂർഖനെ - 

യിട്ടപോലെ ......

 

*ചിന്ത*

 

കടത്തെക്കുറിച്ചുള്ള 

ചിന്ത വന്നാൽ

ജീവിതം പാതിയും

തീർന്നു പോകും ... 

 

*വായ്പ* 

 

നൽകുവാനാളു -

ണ്ടെന്നു വച്ച്

വാങ്ങുവാനുള്ള -

തല്ല വായ്പ .... 

 

*നരകം* 

 

വായ്പയെടുക്കാൻ 

പ്രലോഭനങ്ങൾ 

നരകത്തിലേക്കുള്ള -

യാകർഷണം ....

 

 *കാർ* 

 

ബൈക്കിൽ നടക്കുവാൻ 

പോലുമാകാത്തവൻ 

കാറു വാങ്ങിക്കടം

 തലയിലേറ്റും... 

 

*തണൽ*

 

കൃത്യമായ് കൈകാര്യം 

ചെയ്യുമെങ്കിൽ 

വായ്പ തണലാകും 

ജീവിതത്തിൽ ....

 

*ശതമാനം*

 

 അഞ്ചു ശതമാന -

മെന്ന് വെച്ചാൽ 

അമ്പതിൽ മേലെയാ -

ണല്ലോ നാട്ടിൽ ....

 

*രാക്ഷസൻ*

 

കോടീശ്വരന്മാർക്കു പോലും

പാരയാകാറുണ്ടീ

കടമെന്ന

രാക്ഷസൻ ...

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.