All Categories

Uploaded at 1 year ago | Date: 28/07/2022 10:09:30


കവിതകൾ

     *മരുന്ന്*

( *നോയൽ രാജ്* )

      *ഏറെ*

തൊടിയിൽ ചുറ്റി
നടന്നെന്നാൽ
കാണാം നാട്ടു
മരുന്നുകളേറെ

*മുന്നിൽ*

അസുഖം മാറ്റാൻ
മുന്നിൽ നിൽക്കും
ചെടിയെ കാണാ-
ത്തവരായ് നമ്മൾ

        *തുളസി*

തുളസിക്കതിരും മുക്കുറ്റീം 

കുടവൻ നല്ല മണിത്തക്കാളി കീഴാർനെല്ലി പനിക്കൂർക്ക 

മാറ്റും നിരവധിയസുഖങ്ങൾ

*പ്രകൃതി*

പ്രകൃതി തരുന്ന
മരുന്നുകൾ മാറീ
പ്രകൃതി വിരുദ്ധ
മരുന്നുകളേറി

*മണ്ണിലും പുല്ലിലും*

മണ്ണിൽ ചവിട്ടി നടന്നാലും 

പുല്ലിൽ ചവിട്ടി നടന്നാലും അതുമൊരു നല്ല മരുന്നല്ലോ

 പ്രകൃതി തരുന്ന മരുന്നല്ലോ


*കുട്ടികൾ*

വഴിയിൽ നിൽക്കും 

മരുന്നുചെടികൾ 

കുട്ടികൾക്കാകണം 

തിരിച്ചറിയാൻ


*നിറയെ*

പുല്ലു പിടിച്ചു
കിടക്കുന്നെങ്കിൽ
നിറയെ മരുന്നു
ചെടികൾ കാണാം

*അനുയോജ്യം*

അനുയോജ്യം ഔഷധ 

ചെടികൾ കണ്ടെത്തിയാൽ

 ഷുഗറും പ്രഷറും
അകന്നു നിൽക്കും

*വിഷം*

തൊടിയിലെയമൃത് 

വലിച്ചെറിഞ്ഞ്
പാക്കറ്റിൽ വിഷം 

വാങ്ങിടുന്നു

*പകുതി*

പൂന്തോട്ടത്തിൽ 

പകുതിയോളം 

ഔഷധസസ്യങ്ങൾ 

നല്ലതല്ലേ .... 

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.