All Categories

Uploaded at 1 year ago | Date: 18/06/2022 19:07:58

 

കവിതകൾ

 

*സന്തോഷം*

 

  ( *നോയൽ രാജ്*  ) 

 

*ഉയർച്ച*

 

കള്ളത്തരങ്ങൾ 

കുറഞ്ഞു വന്നാൽ 

സന്തോഷം താനെ 

ഉയർന്നുവരും 

 

*യന്ത്രം* 

 

സന്തോഷമളക്കുന്ന 

യന്ത്രമുണ്ടെങ്കിൽ 

കണ്ടിടാമത്ഭുതങ്ങൾ 

നൂറായിരം ..... 

 

*കുറവ്* 

 

ധനമേറി 

പോകുന്തോറും 

സന്തോഷം 

കുറഞ്ഞേ പോം... 

 

*സമ്പന്നൻ* 

 

ഷുഗറോ കൊളസ്ട്രോളോ

കരളിൽ തകരാറോ

ഇല്ലാത്ത സമ്പന്നന്മാർ 

എത്രയുണ്ടാകും നാട്ടിൽ 

 

*ചതി* 

 

അന്യനെ ചതിച്ചിട്ടു 

പണമുണ്ടാക്കീടുമ്പോൾ 

സന്തോഷമാശുപത്രി 

ബില്ലായി തീർന്നേപോകും 

 

*കെണി* 

 

മാന്യനെ പറ്റിച്ചു 

സമ്പത്ത് നേടാം 

പോകുo വഴിക്കു

കെണിയിലാകാം 

 

*ജീവിതം* 

 

ആഗ്രഹംപോലെയീ

ജീവിതം പോയെങ്കിൽ 

എന്നേ മടുത്തുത്തേനെ 

വിരസമായ് ജീവിതം 

 

*കൂടുതൽ* 

 

ദൈവത്തോടടുക്കുമ്പോൾ

സന്തോഷം കിട്ടുമെങ്കിൽ 

യുക്തിചിന്തയിൽ നിന്നും

അകലം പാലിച്ചാലോ 

 

*ഒഴുക്ക്*

 

ദൈവത്തിലടുക്കണോ

യുക്തിയിൽ തുടരണോ 

സന്തോഷമേതാകാമി -

ന്നെന്നിലേക്കൊഴുകിടും... 

 

*ക്ലബ്ബ്*

 

ധനികന്മാർക്കാണിന്ന് 

സന്തോഷമെന്നാകിലോ 

പൊങ്ങച്ച ക്ലബ്ബുകളിൽ 

സന്തോഷം നിറയേണം ...

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.