All Categories

Uploaded at 1 year ago | Date: 25/06/2022 11:53:29

കവിതകൾ

 

            *യോഗ* 

 

   ( *നോയൽ രാജ്*  )

 

*ശാന്തം* 

 

യോഗ പഠിച്ചാ -

ലന്ത്യംവരെയും

 മനസ്സിൽ ശാന്തത -

 യുണ്ടാകും... 

 

*സമ്പൂർണ്ണം* 

 

സമ്പൂർണ്ണമാരോഗ്യം 

നൽകുവാനായ്

 യോഗയല്ലാതെ 

മറ്റെന്തു കാണും... 

 

*ഗുരു* 

 

നല്ലൊരു ഗുരുവെ

 കണ്ടെത്താതെ 

യോഗ തുടങ്ങരു -

തൊരു നാളും .... 

 

*പുസ്തകം* 

 

പുസ്തകം നോക്കി 

പഠിക്കുവാൻ യോഗ 

ആർട്സ് വിഷയമ-

ല്ലോർമ്മ വേണം...

 

*യോഗങ്ങൾ* 

 

മരുന്നില്ലാ രോഗങ്ങൾ -

ക്കുണ്ടല്ലോ 

യോഗയിൽ നല്ല 

യോഗങ്ങൾ ... 

 

*പഞ്ഞി*

 

 യോഗ പഠിച്ചാൽ 

പഞ്ഞിക്കെട്ടായ്

മനസ്സിൻ ഭാരം 

കുറയുന്നു ..... 

 

*തമ്മിൽ*

 

നന്നായ് യോഗ 

പഠിച്ചവരൊന്നും 

തമ്മിൽതല്ലിനു

 പോകില്ല .... 

 

*യോഗ പ്രേമം*

 

 യോഗ പ്രേമം

 മൂക്കുന്നു 

യോഗ ദിനത്തിൽ 

അമ്പമ്പോ.....

 

*ഷീറ്റ്* 

 

യോഗദിനം പോയ്

മറഞ്ഞെന്നാൽ 

ഷീറ്റു മടക്കു-

ന്നേറെപ്പേർ..... 

 

*ഭാരം* 

 

ഒട്ടും ഭാരം 

തോന്നാതങ്ങനെ 

ജീവിച്ചീടാൻ 

യോഗ......

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.