All Categories

Uploaded at 10 months ago | Date: 22/05/2023 22:01:59



കുഞ്ഞിത്തൈ ചെട്ടിക്കാട് പാലം: വിശദീകരണ യോഗം നടത്തി


പറവൂർ: 

കുഞ്ഞിത്തൈ ചെട്ടിക്കാട് പാലം ഉടൻ ഭരണാനുമതിക്ക് വിടണമെന്നാവശ്യപ്പെട്ട് സാന്ത്വനം വയോജന സംഘടനയുടേയും മനുഷ്യാവകാശ സംഘടനയായ ഹ്യൂമൺ റൈറ്റ്സ് ഫോറത്തിന്റേയും നേതൃത്വത്തിൽ കുഞ്ഞിത്തെ കടവിൽ നടന്ന വിശദീകരണ യോഗം ഹ്യൂമൺ റൈറ്റ്സ് ഫോറം സംസ്ഥാന പ്രസിഡണ്ട് ടി.കെ.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ഹ്യൂമൺ റൈറ്റ്സ് ഫോറം സംസ്ഥാന സമിതി അംഗം ടി.സി.ജോർജ് അധ്യക്ഷനായി. കുഞ്ഞിത്തെ സെന്റ് ഫ്രാൻസീസ് പള്ളി വികാരി ഫാ.തോമസ് കോളരിക്കൽ,ഹ്യൂമൺ റൈറ്റ്സ് ഫോറം സംസ്ഥാന ഭാരവാഹികളായ സജി നമ്പൂതിരി,ഖാദർ മാവേലി, കെ.എ.ആന്റണി,ജില്ലാ വൈസ് പ്രസിഡണ്ട് ബിജോയ് സ്രാമ്പിക്കൽ,സാന്ത്വനം വയോജന സംഘടന പ്രസിഡണ്ട് എം.എൻ. ദിനകരൻ,സെക്രട്ടറി റീത്തമ്മ ഡിസിൽവ,വി.പി.രാജൻ,കെ. എൽ.സി.എ വൈസ് പ്രസിഡണ്ട് ഫ്രാൻസി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

ജോർജ് തച്ചിലകത്ത്,വി.പി.രാജൻ,എം.എൻ.ദിനകരൻ,ഫ്രാൻസി തോമസ്,റീത്തമ്മ ഡിസിൽവ,ബേബി സേവ്യാർ,അനുപ്രിയ
മുരളീധരൻ,ശ്യാമിനി സജിത്ത്,ഫിലോമിന റോച്ച,
സിബി അരുൺകുമാർ,ഷിബി പ്രവീൺ എന്നിവർ ഉൾപ്പെടെ 51 അംഗ കമ്മിറ്റിയെ പൊതുയോഗം തിരഞ്ഞെടുത്തു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.