All Categories

Uploaded at 1 year ago | Date: 29/04/2022 16:33:56

വിജയ് ബാബുവിനെതിരായ ലൈംഗിക ആരോപണകേസ് നടക്കുന്നതിനിടെ നടനെതിരെ ആരോപണവുമായി യുവതി. വുമൺ എ​ഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് വിജയ് ബാബുവിനെതിരെ ആരോപണയുമായി യുവതി രം​ഗത്തെത്തിയത്. 2021 നവംബറിലാണ് സംഭവം നടന്നതെന്ന് യുവതി പറയുന്നു.

നവംബറിൽ വിജയ് ബാബുവിനെ ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനാണ്  കണ്ടുമുട്ടിയത്. പ്രെഫഷണലും വ്യക്തിപരവുമായ കാര്യങ്ങൾ സംസാരിച്ചു. തനിക്ക് സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം എന്നെ സഹായിക്കാൻ സ്വയം മുന്നോട്ടുവന്നുവെന്നും എന്നാൽ കുറച്ച് കഴിഞ്ഞ് തന്നെ ചുംബിക്കാൻ വിജയ് ബാബു ശ്രമിച്ചുവെന്നുമാണ് യുവതി പറയുന്നത്. ഒട്ടും പരിചയമില്ലാത്ത എന്നോട് 20-30 മിനുട്ടിൽ , അയാൾ തന്റെ ആദ്യ ശ്രമം നടത്തി. ഇക്കാരണത്താൽ തന്നെ തനിക്ക് ആ പ്രസ്തുത പ്രോജക്ട് ഉപേക്ഷിക്കേണ്ടിവന്നുവെന്നും യുവതി പറയുന്നു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.