All Categories

Uploaded at 1 year ago | Date: 30/04/2022 12:28:51

ദില്ലി: ജുഡീഷ്യല്‍ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോടതികളിലെ ഒഴിവുകള്‍ നികത്തും. കാലഹരണപ്പെട്ട നിയമങ്ങള്‍ ഉപേക്ഷിക്കണം. കോടതി നടപടികളില്‍ കൂടുതല്‍ സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോടതി വ്യവഹാരങ്ങള്‍ പ്രാദേശിക ഭാഷകളിലാക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണ്. നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ഇത് വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

അതേസമയം സർക്കാരുകൾക്ക് എതിരെ രൂക്ഷ വിമർശനമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ നടത്തിയത്. സർക്കാരുകൾ ശരിയായി പ്രവർത്തിച്ചാൽ കോടതിക്ക് ഇടപെടേണ്ടി വരില്ല. അന്യായ അറസ്റ്റും പീഡനവും നിർത്തിയാൽ കോടതി ഇടപെടൽ കുറയ്ക്കാം. കോടതി ഉത്തരവുകൾ നടപ്പാക്കാൻ സർക്കാരുകൾ കാലതാമസം വരുത്തുന്നെന്നും ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി. ആറ് വർഷത്തിന് ശേഷമാണ് സംയുക്ത സമ്മേളനം വീണ്ടും നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സയിലായതിനാൽ കേരളത്തെ പ്രതിനിധീകരിച്ച് നിയമമന്ത്രി പി രാജീവാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. 

INDIA

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.