All Categories

Uploaded at 1 year ago | Date: 29/04/2022 19:31:22

വൈപ്പിൻ: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെട്ട കൃഷിവകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് തല നടീൽ ഉദ്‌ഘാടനം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ നിർവഹിച്ചു. കാർഷിക സംസ്‌കാരം വീണ്ടെടുക്കാനും കൃഷി ജീവിതത്തിന്റെ ഭാഗമാക്കാനും ഞങ്ങളും കൃഷിയിലേക്ക് പദ്ധതി നിലമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിഷരഹിത പച്ചക്കറിയിൽ സ്വയം പര്യാപ്‌തത കൈവരിക്കാനും സഹായകമായ പദ്ധതി നാടിന്റെ ആവശ്യമാണ്. സാക്ഷരത, കുടുംബശ്രീ കാമ്പയിനുകൾ പോലെ സർക്കാരിന്റെ മാത്രമല്ല ജനങ്ങൾക്കാകെത്തന്നെ അഭിമാനകരമാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയെന്നും കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ വിശദീകരിച്ചു.

ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പ്രകൃതി ജൈവ കർഷക സമിതി & ഇക്കോഷോപ്പ് നഴ്‌സറി പരിസരത്ത് നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് അംഗം അജിത ശശാങ്കൻ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ  പി വി സൂസമ്മ  പദ്ധതി വിശദീകരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഇ കെ ജയൻ, ഗ്രാമ പഞ്ചായത്ത് അംഗം രാജേഷ് കൃഷി അസിസ്റ്റന്റുമാരായ കെ സി സൗമ്യ, സിമി തോമസ് എന്നിവർ സംസാരിച്ചു. 

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.