All Categories

Uploaded at 1 year ago | Date: 03/05/2022 15:08:29

കൊച്ചി: തൃക്കാക്കരയില്‍ വന്‍ വിജയം നേടുമെന്ന് രമേശ് ചെന്നിത്തല. നൂറ് സീറ്റെന്ന പി രാജീവിന്‍റെ പ്രസ്താവന സ്വപ്നം മാത്രമാണ്. കെ വി തോമസിന് മറുപടിയില്ലെന്നും ചെന്നിത്തല പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫ് ലക്ഷ്യം നൂറ് സീറ്റ് തികയ്ക്കലെന്നായിരുന്നു മന്ത്രി പി രാജീവ് (p rajeev) പറഞ്ഞത്. വികസനം ആഗ്രഹിക്കുന്നവര്‍ ഇടതിനൊപ്പമാണെന്നും സില്‍വര്‍ലൈന്‍ തൃക്കാക്കരയില്‍ ഇടതിന് ഗുണമാകുമെന്നുമായിരുന്നു രാജീവ് പറഞ്ഞത്. 

ഉപതെരഞ്ഞെടുപ്പിൽ കെ വി തോമസും ഉമ തോമസും മത്സരസാധ്യത തള്ളുന്നില്ല. തെരഞ്ഞെടുപ്പ് സംബന്ധിച്ച് കോൺഗ്രസ് ആശയവിനിമയം നടത്തിയിട്ടില്ലെന്നും എൽഡിഎഫുമായും ആശയവിനിമയം ഉണ്ടായിട്ടില്ലെന്നുമായിരുന്നു കെ വി തോമസ് പറഞ്ഞത്. വികസന രാഷ്ട്രീയത്തിനൊപ്പമെന്നാണ് കെവി  തോമസ് ആവര്‍ത്തിച്ച് പറയുന്നത്.  കെ റെയിൽ പോലുള്ള പദ്ധതികൾ വരണമെന്നും കെ വി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റിൽ പി ടി തോമസിന്‍റെ മണ്ഡലത്തിൽ ജയം കോണ്‍ഗ്രസിന് അനിവാര്യമാണ്. പി ടി വികാരം കൂടി മുതലാക്കാൻ ഉമ തോമസിനെ ഇറക്കാനാണ് നേതൃത്വത്തിന്‍റെ നീക്കം. കെപിസിസിയിലെ അടിയന്തിര യോഗവും ഉമയുടെ പേരിനാകും മുൻഗണന നൽകുക. ഉമയുമായി നേതാക്കൾ ഉടൻ സംസാരിച്ച് ഉറപ്പിക്കാനാകുമെന്നാണ് കണക്ക് കൂട്ടൽ

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.