All Categories

Uploaded at 1 year ago | Date: 30/06/2022 11:21:50


പുസ്തക പരിചയം

  *താമരയിലയിൽ വീണ മഴത്തുള്ളി*

                (കഥകൾ)

          സത്യൻ താന്നിപ്പുഴ

ട്രാവൻകൂർ റയോൺസിൽ ഉദ്യോഗസ്ഥനായിരുന്നു സത്യൻ താന്നിപ്പുഴ
കമ്പനിയിൽ നിന്ന് വിരമിച്ചതിനു ശേഷം ആണ്  മുഴുവൻ സമയ എഴുത്തുകാരനായി മാറുന്നത്.

കുട്ടികൾക്കു വേണ്ടിയുള്ള കഥകളാണ് നിത്യവും എഴുതിക്കൊണ്ടിരിക്കുന്നത്. പ്രായം തൊണ്ണൂറിനോട് അടുക്കുമ്പോഴും ഒരു യുവാവിന്റെ ചുറുചുറുക്കോടെ സ്വന്തം കമ്പ്യൂട്ടറിൽ കഥകൾ ടൈപ്പ് ചെയ്ത്
പ്രസിദ്ധീകരണത്തിന് അയക്കുകയാണ് സത്യൻ താന്നിപ്പുഴ.

തന്റെ കഥകളെക്കുറിച്ച് വലിയ അവകാശവാദങ്ങളൊന്നും  താന്നിപ്പുഴ ഉന്നയിക്കാറില്ല. വളരെ ചെറിയ വാക്കുകളിൽ, ചെറിയ വാചകങ്ങളിൽ, ചെറിയ ചെറിയ കഥകളിലൂടെ
കുട്ടികൾക്ക് പകർന്നു നൽകുന്നത് മാനുഷികക മൂല്യങ്ങളുടെയും വിജയത്തിന്റേയും  വലിയ വലിയ സന്ദേശങ്ങളാണ്.

ഓരോ കഥകളിലും  കുട്ടികൾ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട ഒരു ആശയം ഉൾക്കൊണ്ടിരിക്കും. അത് അവരുടെ ജീവിതത്തിന്റെ
വിജയത്തിലേക്കുള്ള വിരൽ ചൂണ്ടൽ ആയിരിക്കും. അതുതന്നെയാണ് , അതുമാത്രമാണ് സത്യൻ താന്നിപ്പുഴയുടെ കഥകളക്കുറിച്ച് പറയാനുള്ളത്.

ഈ പുസ്തകത്തിൽ താമരയിലയിൽ വീണ മഴത്തുള്ളി, വിജയം നേടാനുള്ള വഴി, ഒരു പുതിയ മനുഷ്യൻ, പരിശ്രമം ഉണ്ടെങ്കിലേ വിജയം ഉള്ളൂ , നന്മ കാണുന്ന മനസ്സ്, ജോത്സ്യന്റെ പ്രവചനം, കുറ്റബോധം,
അറിവ് ആരോഗ്യം സമ്പത്ത്,

ആത്മവിശ്വാസം, ബോയ്ഫ്രണ്ട് , ജീവിതത്തിൽ എ ഗ്രേഡ് നേടി, പെണ്ണിന് പിടിവള്ളി വേണം, കള്ളപ്പനി, സ്നേഹം വിളമ്പുന്ന വ്യക്തി , ഉപകാരം ഉണ്ടെങ്കിൽ സ്നേഹവും ഉണ്ട് , പ്രളയം വരുത്തിവച്ച ദുരന്തം, മുഖം മനസ്സിന്റെ കണ്ണാടി, പ്രളയം പഠിപ്പിച്ച പാഠം എന്നീ പതിനെട്ട് കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

(നോയൽ രാജ് )

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.