All Categories

Uploaded at 1 year ago | Date: 02/05/2022 12:33:05


*സാഹിത്യ സംഗമവും
പുസ്തകപ്രകാശനവും*

അങ്കമാലി റൈറേറഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സാഹിത്യ സംഗമവും മോഹൻ ചെറായിയുടെ കഥാസമാഹാരം " ചെറായിയുടെ  കഥകൾ " പ്രകാശനവും നടന്നു.

സാഹിത്യ സംഗമം എംഎൽഎ റോജി എം ജോൺ ഉദ്ഘാടനം ചെയ്തു.

പുസ്തക പ്രകാശനം കേരള സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യാർ പുൽപ്പാട്ട് നിർവ്വഹിച്ചു.
ആദ്യ പ്രതി സിനിമ സീരിയൽ സംവിധായകൻ സർജൂലൻ ഏറ്റുവാങ്ങി.

റൈറ്റേഴ്സ് ഫോറം ചെയർമാൻ പി.ടി. പോൾ അധ്യക്ഷതവഹിച്ചു. പ്രൊഫ. (ഡോ.) വത്സലൻ വാതുശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. മുൻ മന്ത്രി ജോസ് തെറ്റയിൽ പ്രതിഭകളെ ആദരിച്ചു.

ശ്രീമൂലനഗരം പൊന്നൻ പുസ്തകപരിചയം നിർവ്വഹിച്ചു.

എൻ.കെ.സെബാസ്റ്റ്യൻ , ടോം ജോസ് അങ്കമാലി, ഡോ.സുരേഷ് മൂക്കന്നൂർ, മാത്യൂസ് മഞ്ഞപ്ര,  ജിയോ ജോർജ് , ശിവപ്രസാദ് താനൂർ, നോയൽ രാജ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ടി എം വർഗീസ് സ്വാഗതവും എ. സെബാസ്റ്റ്യൻ നന്ദിയും രേഖപ്പെടുത്തി

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.