സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിൻ്റെ ലിവിംഗ് വിൽ ക്യാമ്പയ്ൻ ആലുവ ഫെഡറൽ ബാങ്ക് യൂണിയൻ ഹാളിൽ മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. സുപ്രീം കോടതി നിയമമാക്കിയ ലിവിംഗ് വിൽ അന്തസോടെ ജീവിക്കാനും മരിക്കാനുമുള്ള ജനങ്ങളുടെ അവകാശം ഉയർത്തിപ്പിടിക്കുന്നതാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.
അച്ഛനേയും അമ്മയെയും പരിചരിക്കാൻ മക്കൾക്ക് കഴിയുന്നില്ല. നാട്ടിലുള്ള അച്ഛനമ്മമാരെ പരിചരിക്കുന്നതിനുള്ള പണം സമ്പാദിക്കുന്നതിനായി അവർ വിദേശത്തു പോയി അവിടുത്തെ വൃദ്ധജനത്തെ പരിചരിക്കുന്നു.
കമ്പോള സംസ്ക്കാരത്തിൽ രോഗവും മരണവും പോലും കച്ചവട ചരക്കാണ്. ഈ വൃവസ്ഥിതിയിൽ മനുഷ്യനു മൂല്യ കല്പിക്കുന്നില്ലെങ്കിലും ചികിത്സാ മേഖല മനുഷ്യ ശരീരത്തിന് വില കല്പിക്കുന്നുണ്ടെന്ന് മ മുല്ലക്കര രത്നാകരൻ പറഞ്ഞു. സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിൻ്റെ ലിവിങ് വില്ലിനെക്കുറിച്ചുള്ള ദ്വിദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിവിംഗ് വിൽ ക്യാമ്പയ്ൻ എല്ലാ വിഭാഗം ജനങ്ങളും ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വർക്കിംഗ് പ്രസിഡൻ്റ് കെ.എൻ. കെ. നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എസ്.ഹനീഫാ റാവുത്തർ ലിവിംഗ് വിൽ ക്യാമ്പയ്ൻ വിശദീകരിച്ചു. സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ.സി. എസ് മോഹിത് ലിവിംഗ് വിൽ ഏറ്റുവാങ്ങുകയും ക്ലാസെടുക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ , ആലുവ മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ, ടി.കെ. ചക്രപാണി. പി.വിജയമ്മ പി. ചന്ദ്രസേനൻ , പി.സി. ഹരിഹരൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ആരോഗ്യത്തോടെ വാർധക്യം (ഡോ.മിനുമോഹൻ ) സോഷ്യൽ മീഡിയ (സോയേഷ് 'എച്ച്) വയോജന സംരക്ഷണം നീതി നിയമം ( ഡോ. ഡി.ബി. ബിനു ) എന്നിവർ ക്ലാസുകളെടുത്തു. ക്യാമ്പ് നാളെ സമാപിക്കും.
kerala
SHARE THIS ARTICLE