All Categories

Uploaded at 2 months ago | Date: 18/01/2025 19:05:33

പറവൂർ നന്ത്യാട്ടുകുന്നം ആദർശ വിദ്യാഭവൻ സീനിയർ സെക്കൻഡറി വാർഷികാഘോഷംമുനമ്പം ഡി.വൈ.എസ്.പി.  ജയകൃഷ്ണൻ എസ് ഉൽഘാടനം ചെയ്തു. സെക്രട്ടറി  ടി എ ശിവശങ്കരൻ  അധ്യക്ഷനായി. മാനേജർ  കെ കെ ഷാജി, റിട്ടയേഡ് AEO  ജയദേവൻ സി എസ് ,  പ്രിൻസിപ്പാൾ  രഹന കെ എ ,  വാർഡ് കൗൺസിലർ ഷൈനി രാധാകൃഷ്ണൻ, പി ടി എ പ്രതിനിധി രാജേഷ് പുക്കാടൻ,  ട്രഷറർ രാജേന്ദ്രൻ, ജോയിന്റ്  സെക്രട്ടറി  ശ്രീനിവാസൻ, റോഷൻ, റിബിൻ,  മധു, ബഷീർ, ദീക്ഷണ സുനിൽ എന്നിവർ സംസാരിച്ചു,
 പത്താം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച  അനഘ സൂസൻ അനീഷ്, ഐശ്വര്യ എം നായർ, ശ്രാവൺ ശ്രീജിത്ത്  എന്നിവരെയും സുഗമ ഹിന്ദി പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ അശ്വിൻ വി നായരെയും പുരസ്കാരങ്ങൾ നൽകി ആദരിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപികയായ ടെർസിറ്റ ജീനിയ, സീനിയർ ആധ്യാപികമാരായ  ജയശ്രീ, പ്രീത ,  ഗീത വേണുഗോപാൽ എന്നിവരെ ആദരിച്ചു.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.