*ആരോഗ്യസംരക്ഷണ സംവിധാനം: സുരക്ഷിത രോഗിപരിചരണം*
ലോക രോഗി സുരക്ഷാ ദിനം 2025, സെപ്റ്റംബർ 17-ന് ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഔദ്യോഗിക ആഗോള ആരോഗ്യ ദിനങ്ങളിൽ ഒന്നാണ്.
ഈ ദിവസം രോഗി സുരക്ഷാ വെല്ലുവിളികളെ കുറിച്ച് ബോധവൽക്കരണം നടത്താനും പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും ആരോഗ്യപ്രവർത്തകരെ, നയം നിർമിക്കലുകൾ, പ്രവർത്തന മതിപ്പ് വയ്ക്കുന്നതിലേക്കും സുരക്ഷയ്‌ക്കായി ഡിജിറ്റൽ പരിഹാരങ്ങൾ, പ്രതിരോധിക്കാവുന്ന വൈദ്യശാസ്ത്ര പിശകുകൾ കുറയ്ക്കുന്നതിലേക്കും വേണ്ട പദ്ധതികൾ ആവിഷ്ക്കരിക്കുന്നു.
രോഗിയുടെ സുരക്ഷിതമല്ലാത്ത പരിചരണം മൂലമുണ്ടാകുന്ന അപകടസാധ്യതകളും ദോഷങ്ങളും തിരിച്ചറിഞ്ഞുകൊണ്ട് തുടക്കം മുതൽ രോഗിയുടെ സുരക്ഷ! എന്ന മുദ്രാവാക്യത്തോടെ ഓരോ നവജാതശിശുവിനും ഓരോ കുട്ടിക്കും സുരക്ഷിതമായ പരിചരണം എന്നതാണ് ഈ വർഷത്തെ പ്രമേയം.
കുട്ടികൾക്ക് സുരക്ഷിതമായ പരിചരണം നൽകുന്നതിനും അവരെ സംരക്ഷിക്കാൻ ഡോക്ടർമാരുടെ വ്യവസ്ഥയെ ശക്തമാക്കാൻ വേണ്ട അടിയന്തരമായ ആവശ്യകതയും അതീവ പ്രാധാന്യമർഹിക്കുന്നു. ആഗോള രോഗി സുരക്ഷാ ദിനത്തിന്റെ ഉദ്ദേശവും പ്രാധാന്യവും ബോധവൽക്കരണം സൃഷ്ടിക്കുകയും ആരോഗ്യ സേവനത്തിന്റെ ദിശയിൽ മാറ്റം വരുത്തുകയും എന്നർത്ഥമുള്ളതാണ്.
അതുപോലെതന്നെ രോഗി സുരക്ഷാ വെല്ലുവിളകൾ സംബന്ധിച്ച് പൊതുജന ബോധവൽക്കരണം ചെയ്യുക, ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും രോഗി പരിപാലന സേവനങ്ങൾ ശക്തമാക്കുന്നതിനുള്ള പ്രോത്സാഹനം നൽകുക എന്നിവയ്ക്കും പരമമായ പ്രാധാന്യമുണ്ട്.
രാജ്യങ്ങൾ, ആരോഗ്യസംവിധാനങ്ങൾ, സിവിൽ സൊസൈറ്റി എന്നിവരെ നിയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും കൂടുതൽ സുരക്ഷിതയ്ക്ക് ദീർഘകാലങ്ങളാൽ ലക്ഷ്യമിട്ട നയംങ്ങളൊരുക്കുക, രോഗി സുരക്ഷയിൽ സജീവമായി പങ്കെടുക്കാൻ വിദ്യാഭ്യാസം, ബോധവത്കരണം എന്നിവയും പ്രോത്സാഹിപ്പിക്കുന്നു . കുട്ടികൾക്കുള്ള രോഗി സുരക്ഷയിൽ മികച്ച പ്രായോഗിക നയങ്ങളാൽ ഗവേഷണത്തെ ശക്തിപ്പെടുത്തുക. രോഗി സുരക്ഷാ ദിന സെമിനാറുകൾ, ക്‌ളാസ്സുകൾ, പ്രവൃത്തി പരിചയ മേളകൾ എന്നിവ പൊതു അവബോധം വളർത്തുന്നതിനും പങ്കാളികൾ തമ്മിലുള്ള സഹകരണം വളർത്തുന്നതിനും രോഗിയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ആഗോള പ്രവർത്തനം അണിനിരത്തുന്നതിനുമുള്ള അവസരമാണ്.
രോഗിയുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുക, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ, മരുന്നുകളുടെ സുരക്ഷ, രോഗിയുടെയും കുടുംബത്തിന്റെയും ഇടപെടൽ, രോഗനിർണയ സുരക്ഷ എന്നീ മുൻ ശ്രമങ്ങളുടെ അടിസ്ഥാനത്തിൽ രോഗി പരിചരണത്തിൽ ഒഴിവാക്കാവുന്ന ദോഷങ്ങൾ ഇല്ലാതാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നു.
ഈ ദിനം ജീവൻ രക്ഷിക്കാനും ജീവിതസംബന്ധമായ ആരോഗ്യ ഫലങ്ങൾ ശക്തമാക്കാനും അർത്ഥവത്തായ മെച്ചപ്പെടുത്തലുകൾ നടത്താനും ഓരോരുത്തരുടേയും സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ പരിചരണത്തിനുള്ള അവകാശം വീണ്ടും ഉറപ്പിക്കാനും ലക്ഷ്യമിടുന്നു. ശക്തമായ വൈദ്യശാസ്ത്ര സുരക്ഷാ ക്രമീകരങ്ങളും, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മെച്ചപ്പെട്ട പരിശീലനവും, റിപ്പോർട്ടിംഗ്, പഠനം എന്നീ പ്രവര്‍ത്തനങ്ങൾ ശക്തമാക്കാൻ കൂടുതൽ ഫലപ്രദമായ നടപടി ക്രമങ്ങൾ ആവശ്യപ്പെടുന്നു.
രോഗീ സുരക്ഷ , രോഗി പരിചരണ സേവനങ്ങൾ, അപകടങ്ങൾ കുറയ്ക്കുകയും പരിചരണത്തിന്റെ സ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നു. ചികിത്സയുടെ വ്യക്തമായ നിയന്ത്രണ രേഖകൾ, , മരുന്നുകൾ കൃത്യതയോടെ നൽകുകയും രോഗികളെ നിരീക്ഷിക്കുകയും, സന്ദർഭങ്ങൾ തിരിച്ചറിയാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഉത്തരവാദിത്വം വഹിക്കുന്ന കേന്ദ്രീകൃത രീതിയാണ്. ഇതിനായി ഡോക്ടർമാർ, നേഴ്സുകൾ, രോഗികൾ, അവരുടെ കുടുംബങ്ങൾ മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവരുടെ ഇടയിൽ വ്യക്തമായ സമ്പർക്കം അനിവാര്യമാണ്.
രോഗി സുരക്ഷ മെച്ചപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യയുടെ പങ്ക്, അപകടങ്ങൾ കുറയ്ക്കാനും ചികിത്സാ ഫലങ്ങൾ മെച്ചപ്പെടുത്താനുമുള്ള സഹായങ്ങളിൽ പ്രയോഗിക്കപ്പെട്ടപ്പോൾ, ഇത് രോഗി പരിചരണ സേവനങ്ങളെ മെച്ച പെടുത്തുകയും നടപടികൾ കൂടുതൽ സുതാര്യവും എളുപ്പവുമാക്കുന്നു.
സാങ്കേതികവിദ്യ; ഇലക്ട്രോണിക് ഹെൽത്ത് റെക്കോര്‍ഡുകള്‍ കൃത്യമായ ചികിത്സ ഉറപ്പുനല്‍കുന്നതിനും പൂർണ്ണമായ രോഗി വിവരങ്ങൾ നൽകുന്നു. നിർമിതബുദ്ധി {ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)} രോഗങ്ങളും രോഗനിർണയവും ചികിത്സാ രീതികളും ആധികാരികമായി തിരിച്ചറിയുന്നതില്‍ ഡോക്ടർമാരെ സഹായിക്കുന്നു.
ഡിജിറ്റൽ മോണിറ്ററിംഗ് സിസ്റ്റങ്ങൾ രോഗാവസ്‌തയെ നിരീക്ഷിക്കുകയും ഇടപെടല്‍ ആവശ്യമായപ്പോൾ ഉടൻ ജീവനക്കാരെ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. ടെലിമെഡിസിൻ അകലത്തിലുള്ള പ്രദേശങ്ങളിൽ സുരക്ഷിതമായ മെഡിക്കൽ കൺസൾട്ടേഷനുകൾ കൈമാറുന്നു, രോഗികൾക്ക് സമയബന്ധിത ചികിത്സ ലഭ്യമാക്കുന്നു.
രോഗികളുടെ പരിചരണത്തിന്റെ എല്ലാ മേഖലകളിലും സുരക്ഷിത രീതികൾ പിന്തുടരുമെന്ന് ഉറപ്പുവരുത്തുന്നതിൽ ആശുപത്രികൾ കേന്ദ്ര പങ്ക് വഹിക്കുന്നു. ഡോക്ടർമാർ, നഴ്സുമാർ, മറ്റു ആരോഗ്യ പ്രവർത്തകർക്കായി പരിശീലനവും തുടർ ആരോഗ്യ വിദ്യാഭ്യാസ പഠന പരിശീലന പരിപാടികൾ നടത്തേണ്ടതാണ്.
രോഗി കേന്ദ്രീകൃത പരിചരണം, അന്താരാഷ്ട്ര നിലവാരവുമായി പൊരുത്തപ്പെടുന്നത് ഉറപ്പാക്കാനുള്ള പതിവ് നിരീക്ഷണവും വിലയിരുത്തലും അത്യാവശ്യമാണ്.
ആശുപത്രികളും മെഡിക്കൽ ടീമുകളും പ്രാഥമിക ഉത്തരവാദിത്തം വഹിക്കുമ്പോൾ, രോഗികളുടെ സുരക്ഷയെ ശക്തിപ്പെടുത്തുന്നതിൽ അവർ സ്വയം പ്രധാന പങ്ക് വഹിക്കുന്നു. രോഗികൾ സജീവമായ സമീപനം സ്വീകരിക്കുമ്പോൾ, അവർ സ്വയം സംരക്ഷിക്കുക മാത്രമല്ല, മികച്ച ഫലങ്ങൾ കൈമാറുന്നതിൽ ആരോഗ്യ സംരക്ഷണ ദാതാക്കളെ പിന്തുണയ്ക്കുക കൂടി ചെയ്യുന്നു. ഈനിലയിലെല്ലാമുള്ള കൂട്ടായ പ്രവർത്തനങ്ങൾ നല്ല ആരോഗ്യ നാളെകൾ സൃഷ്ടിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
*ഡോ ആശിഷ് രാജശേഖരൻ*
kerala
SHARE THIS ARTICLE