*ഗുരു ശിഷ്യ സംഗമം നടത്തി*
കൊല്ലം. ശ്രീനാരായണ കോളജ് പൂർവ്വവിദ്യാർത്ഥി സംഘടന സംഘടിപ്പിച്ച ഗുരുശിഷ്യ സംഗമം വിദ്യാഭ്യാസ - സാമ്പത്തിക വിദഗ്ദൻ ഡോ.എം.ശാർങ്ഗധരൻ ഉദ്ഘാടനം ചെയ്തു. വൈ:പ്രസിഡൻ്റ് ജി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സംഘടന ഏർപ്പെടുത്തിയ ആർ.ശങ്കർ സ്മാരക പുരസ്കാരം ഡോ എം. ശാർങ്ഗധരന് സമർപ്പിച്ചു. ഡോ. എം. ശാർങ്ഗധരൻ്റെ പ്രീയ ഗുരുനാഥയും ശ്രീനാരായണ കോളജ്പൂർവ്വ വിദ്യാർത്ഥിയും പൂർവ്വ അദ്ധ്യാപികയുമായ പ്രൊഫ. ഓമനയാണ് സംഘടനയ്ക്ക് വേണ്ടി ആർ.ശങ്കർ സ്മാരക അവാർഡ് ഡോ.ശാർങ്ഗധരന് സമ്മാനിച്ചത്. ഗുരുപൂജ അവാർഡ് നേടിയ പൂർവ്വ വിദ്യാർത്ഥി കൊല്ലം സിറാജ്, പ്രതിഭ തെളിയിച്ച പൂർവ്വവിദ്യാർത്ഥികളുടെ മക്കൾ ദിയശങ്കർ, ഡോ. രശ്മി രവീന്ദ്രൻ, കലാലയ സ്മരണകുറിപ്പ് വിജയി ഡോ. എം.ബി.ഷിയ, ഉപന്യാസരചന വിജയി ഗിരിധരപൈ കവിത രചന വിജയി സ്വരൂപ് ജിത്ത്, എന്നിവർക്കും ഉപഹാരം നൽകി. ചടങ്ങിൽ സംബന്ധിച്ച മുതിർന്നഅദ്ധ്യാപകരേയും മുതിർന്നപൂർവ്വ വിദ്യാർത്ഥികളേയും ആദരിച്ചു. എസ് .എൻ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.എ സുഷമാദേവി, ഡോ. എം.ബി.ഷിയ പ്രൊഫ: ഓമന എന്നിവർ സംസാരിച്ചു. ബാലചന്ദ്രൻ ഇരവിപുരം സ്വാഗതവും എസ് .രാജൻ നന്ദിയും പറഞ്ഞു.
kerala
SHARE THIS ARTICLE