സെപ്റ്റംബർ 5 ഇന്ത്യയിൽ അദ്ധ്യാപക ദിനമായി ആഘോഷിച്ചുവരുന്നു. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും അധ്യാപകനുമായ സർവ്വേപ്പള്ളി രാധാകൃഷ്ണന്‍റെ ജന്മദിനമാണ് അധ്യാപക ദിനമായി ആഘോഷിക്കുന്നത്. തങ്ങളുടെ ജീവിതത്തിൽ വിളക്കും വഴികാട്ടിയുമായ അധ്യാപകരെ ആദരിക്കുന്നു. അറിവും മൂല്യങ്ങളും പകർന്ന് തരുന്നവരാണ് അധ്യാപകർ.
മാതാപിതാകൾക്ക് തുല്യമാണ് അധ്യാപകരുടെ സ്ഥാനം. ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഓർമ്മകളും അറിവും സമ്മാനിച്ച ഒരു പ്രിയപ്പെട്ട അധ്യാപികയോ, അധ്യാപികനോ നമുക്കേവർക്കും ഉണ്ടാകാം.
സമൂഹത്തെ രൂപപ്പെടുത്തുന്നതിലും ഭാവി തലമുറകളെ നയിക്കുന്നതിലും നിർണായകമായ പങ്ക് വഹിക്കുന്നു. അധ്യാപകർ പാഠങ്ങൾ പഠിപ്പിക്കുക മാത്രമല്ല, അവർ ജീവിതത്തിൽ വെളിച്ചം നിറയ്ക്കുന്നു. ശോഭനമായ ഭാവിയുടെ ശില്പികളാണ് അധ്യാപകർ. അറിവും സ്നേഹവും നൽകി ജീവിതം രൂപപ്പെടുത്തിയ ഗുരുക്കന്മാർക്ക്.നമ്മളെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നവരാണ് യഥാർത്ഥ അദ്ധ്യാപകർ.
ജീവിതത്തിലെ മൂല്യങ്ങൾ പകർന്നു തന്ന് വിദ്യാർത്ഥികളിൽ നിന്നും നമ്മെ ഓരോരുത്തരെയും സമൂഹത്തിൽ ഉത്തരവാദിത്വമുളള പൗരന്മാരാക്കി മാറ്റിയ അധ്യാപകർക്കായി ,
ഗുരുവന്ദനം
ഡോ. ആശിഷ് രാജശേഖരൻ*
kerala
SHARE THIS ARTICLE