All Categories

Uploaded at 3 days ago | Date: 27/06/2025 22:13:02

പറവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി ചൈതന്യ ചന്ദ്രൻ വരച്ച ചി ത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും സ്കൂളിൽ തയ്യാറാക്കിയ വേദിയിൽ ആരംഭിച്ചു. രണ്ടു വയസ്സു മുതൽ ചിത്രരചനയോട് താൽപ്പര്യം കാണിച്ചു തുടങ്ങിയ ചൈതന്യയുടെ ശ്രദ്ധേയമായ കുറെ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ഇ . ജി . ശശിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാലടി ശ്രീശങ്കര സർവകലാശാല ചുമർ ചിത്ര കലാ വിഭാഗം മേധാവി ഡോ. സാജു തുരുത്തിൽ ഉത്ഘാടനം ചെയ്തു. എൻ .എം .പിയേഴ്സൺ , ബി.അനിൽ കുമാർ , രമേഷ് ഡി. കുറുപ്പ്, എം . ജി. വിനു, ജോസ് തോമസ്, സിനി എ. എസ്. തുടങ്ങിയവർ സംസാരിച്ചു.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.