All Categories

Uploaded at 6 days ago | Date: 25/06/2025 11:54:59

പറവൂർ


വിശുദ്ധ ഡോൺ ബോസ്കോ പള്ളിയിൽ തിരുഹൃദയ തിരുനാൾ 

ഊട്ടുസദ്യ 29ന് 

തിരുരക്ത അഭിഷേകം ലഭിച്ച വടക്കൻ പറവൂർ വിശുദ്ധ ഡോൺ ബോസ്കോ ദൈവാലയത്തിൽ
തിരുഹൃദയ തിരുനാൾ ജൂൺ 27, 28, 29 തീയതികളിലായി നടക്കും. 

ജൂൺ 17 മുതൽ 25 വരെ നവനാൾ ദിനങ്ങൾ. രാവിലെ 6.30, വൈകിട്ട് 6 മണിക്ക് ദിവ്യബലി, നൊവേന, ആരാധന. ദിവസവും 10.30ന് തിരുകർമ്മങ്ങൾക്ക് ശേഷം നേർച്ച ഭക്ഷണം.

ജൂൺ 26 വ്യാഴാഴ്ച്ച 13 മണിക്കൂർ ആരാധനക്ക് ഫാദർ ആൻ്റസ് പുത്തൻ വീട്ടിൽ നയിക്കും.

തിരുനാൾ 27ന് തുടങ്ങും. രാവിലെ 6.30ന് കുർബാന നൊവേന ആരാധന 10ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോക്ടർ ആൻ്റണി വാലുങ്കലിനു സ്വീകരണം തുടർന്ന് കൊടിയേറ്റം. 10.30 നും, 5നും, 6.30നും ദിവ്യബലി.

 28ന് രാവിലെ 6 30ന് കുർബാന നിത്യസഹായ മാതാവിൻ്റെ നൊവേന. 
5.30ന് വിശുദ്ധ കുർബാനയ്ക്ക് കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺസിഞ്ഞൂർ റോക്കി റോബി കളത്തിൽ മുഖ്യ കാർമ്മികനാകും. കോട്ടക്കാവ് സെൻ്റ് തോമസ് സീറോ മലബാർ പള്ളി സഹ വികാരി ഫാദർ സുജിത്ത് കൂവേലി വചന പ്രഘോഷണം നടത്തും. 

ഊട്ട് തിരുനാൾ ദിനമായ 29 ഞായറാഴ്ച്ച രാവിലെ 6.30ന് കുർബാന, നൊവേന, ആരാധന. 9 ന് പ്രസുദേന്തി വാഴ്ച, 10 ന് കോട്ടപ്പുറം രൂപത മെത്രാൻ റൈറ്റ് റവറൻ്റ് ഡോക്ടർ അംബ്രോസ് പുത്തൻവീട്ടിൽ ന് സ്വീകരണം നൽകും. ഊട്ട് നേർച്ച ആശീർവദിക്കും. 10.30 ന് പിതാവിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി. ജീവകാരുണ്യ ഫണ്ട്, സ്കോളർഷിപ്പ് വിതരണം എന്നിവയും ഉണ്ടാവും. 1.30നും, 3നും, 5നും, 6.30 നും ദിവ്യബലി, നൊവേന, ആരാധന എന്നിവയും ഉണ്ടാകും. തിരുനാൾ ദിനത്തിൽ രാവിലെ തുടങ്ങുന്ന നേർച്ചസദ്യ രാത്രി 8:30 വരെ നീളും. മുൻ വർഷങ്ങളിലേത് പോലെ ഇത്തവണയും
25,000 പേർക്ക് നേർച്ച സദ്യ വിളമ്പുമെന്ന് വികാരി ഫാദർ പ്രിൻസ് പടമാട്ടുമ്മൽ, സഹ വികാരി ഫാദർ ബിയോൺ കോണത്ത്, ജനറൽ കൺവീനർ നെൽസൺ തട്ടാരശ്ശേരി, ജോയിൻ്റ് കൺവീനർമാരായ ബേസിൽ പുതുശ്ശേരി, ജിൻസി ജെയിംസ് കുരിശുവീട്ടിൽ, ജോയൽ ജോൺസൺ, കൈക്കാരന്മാരായ ജോയ് കളത്തിൽ, ചാർളി പുളിക്കൽ, പബ്ലിസിറ്റി കൺവീനർ എൻ എം മാർട്ടിൻ നെടുംപറമ്പിൽ തുടങ്ങിയവർ പറവൂർ താലൂക്ക് പ്രസ് ക്ലബ്ബിന് വേണ്ടി നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.