All Categories

Uploaded at 4 days ago | Date: 27/08/2025 21:17:16

പറവൂർ

ശ്രീനാരായണഗുരുദേവ ന്റെ 171-)മത് ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ദിവ്യജ്യോതി പര്യടന ഉദ്ഘാടന സമ്മേളനം നാളെ വൈകിട്ട് 5 ന് നോർത്ത് പറവൂർ എസ്എൻഡിപി യൂണിയൻ ഓഡിറ്റോറിയത്തിൽ  വച്ച് നടക്കും. ഗുരുദേവ പാദസ്പർശത്താൽ പവിത്രമായ ആലുവ അദ്വൈതാശ്രമത്തിൽ  ഗുരുദേവന്റെ തൃക്കരങ്ങളാൽ ജ്വലിപ്പിച്ച  കെടാവിളക്കിൽ നിന്ന് അദ്വൈതാശ്രമ മഠാധിപതി ശ്രീമദ് ധർമ്മ ചൈതന്യ സ്വാമികൾ പകർന്ന ദിവ്യജ്യോതി എസ്എൻഡിപി യോഗം പ്രസിഡന്റ് ഡോ. എം എൻ സോമൻ ഏറ്റുവാങ്ങി യൂണിയൻ ചെയർമാൻ ശ്രീ സി എൻ രാധാകൃഷ്ണൻ അവർകളെ ഏൽപ്പിക്കുന്നു. വൈകിട്ട് 5 മണിക്ക് മുൻസിപ്പൽ ജംഗ്ഷനിൽ എത്തിച്ചേരുന്ന ദിവ്യജ്യോതിയെ യൂണിയൻ ഭാരവാഹികളും പോഷകസംഘടന ഭാരവാഹികളും ശാഖ ഭാരവാഹികളും ശാഖ പോഷക സംഘടന ഭാരവാഹികളും ചേർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യൂണിയൻ ഓഡിറ്റോറിയത്തിലേക്ക് വരവേൽക്കുന്നു. യൂണിയൻ ചെയർമാൻ ശ്രീ സി എൻ രാധാകൃഷ്ണൻ അവർകളുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ യൂണിയൻ കൺവീനർ ശ്രീ ഷൈജു മനയ്ക്കപ്പടി സ്വാഗതം ആശംസിക്കുന്നു. കൊടുങ്ങല്ലൂർ എംഎൽഎ ശ്രീ വി ആർ സുനിൽകുമാർ ഉദ്ഘാടനം കർമ്മം നിർവഹിക്കുന്ന ചടങ്ങിൽ ഹിന്ദു ഐക്യവേദി സംസ്ഥാനം പ്രസിഡന്റ് ശ്രീ ആർ വി ബാബു മുഖ്യാതിഥിയായി എത്തുന്നു. എസ്എൻഡിപി യോഗം കൗൺസിലർ ശ്രീമതി ഷീബ ടീച്ചർ മുഖ്യപ്രഭാഷണവും എസ്എൻഡിപി യോഗം ഡയറക്ടർ ശ്രീ പി എസ് ജയരാജ് ഗുരുദേവ സന്ദേശവും എസ്എൻഡിപി യോഗം ഡയറക്ടർ ശ്രീ എം പി ബിനു അനുഗ്രഹ പ്രഭാഷണവും നടത്തും. പറവൂർ മുനിസിപ്പൽ വൈസ് ചെയർമാൻ ശ്രീ എം ജെ രാജു മേഖലാതല കലാ മത്സര വിജയികൾക്കുള്ള  സമ്മാനം വിതരണം നടത്തും. എസ് എൻ പി സി അഭിരുചി പരീക്ഷ സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും എസ്എൻഡിപി യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ ശ്രീ ഡി ബാബു നിർവഹിക്കും. എസ് എൻ പി സി സംസ്ഥാന ജോയിൻ സെക്രട്ടറി ഐഷ രാധാകൃഷ്ണൻ എസ്എസ്എൽസി തുടർ വിദ്യാഭ്യാസ പുരസ്കാര വിതരണം നടത്തും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ശ്രീ ടി എം ദിലീപ്, ശ്രീ വി പി ഷാജി, ശ്രീ കെ ബി സുഭാഷ്, യൂത്ത്മൂവ്മെന്റ് കേന്ദ്ര സമിതി ശ്രീ അഖിൽ ബിനു, യൂണിയൻ വനിതാ സംഘം സെക്രട്ടറി ശ്രീമതി ബിന്ദു ബോസ്, വൈദികയോഗം സെക്രട്ടറി ശ്രീ ബിബിൻ രാജ് ശാന്തി, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് അഭിഷേക് കെ എസ്, സൈബർ സേന യൂണിയൻ ചെയർമാൻ ശ്രീ സുധീഷ് വള്ളുവള്ളി, എംപ്ലോയീസ് ഫോറം ചെയർമാൻ ശ്രീ എം ആർ സുദർശനൻ, ആഘോഷകമ്മിറ്റി അംഗം ശ്രീ ടി പി രാജേഷ്, എം എഫ് ഐ കോഡിനേറ്റർ ശ്രീ എ എൻ ഗോപാലകൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിക്കും.  ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ എം കെ ആഷിക് കൃതജ്ഞത അർപ്പിച്ച് സംസാരിക്കുന്നതോടെ സമ്മേളന പരിപാടികൾ അവസാനിക്കും.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.