തൃശൂർ :
എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, വെസ്റ്റ് ഫോർട്ട് ഫാർമസി കോളേജ്, അലൈഡ് സയൻസ് കോളേജുകളിലെ എൻ എസ് എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ എച്ച് ഐ വി ബോധവത്കരണം വയനാട് നാട്ടുകൂട്ടം നടത്തുകയുണ്ടായി. കേരള ആരോഗ്യ ശാസ്ത്ര സർവ്വ കലാശാല വിദ്യാർത്ഥി കാര്യ ഡീൻ ഡോ ആശിഷ് ആർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആശംസകൾ നേർന്നുകൊണ്ട് പ്രിൻസിപ്പൽ പ്രൊഫ. ഷീബ, ഫാർമക്കോളജി വിഭാഗം മേധാവി ഡോ സജിത്ത്, മാത്യു നാട്ടുകൂട്ടം എന്നിവർ സംസാരിച്ചു. വയനാട് നാട്ടുകൂട്ടത്തിന്റെ ഈ പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെ ഇരുന്നു റോളം പേർ സംബന്ധിച്ചു.
kerala
SHARE THIS ARTICLE