ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാതല കൈനീട്ടം പദ്ധതി ഉൽഘാടനം സംസ്ഥാന സെക്രട്ടറി റോണി അഗസ്റ്റിൻ നിർവ്വഹിക്കുന്നു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്ന എസ്. സാരംഗപാണിയുടെ അനുസ്മരണവും കൈനീട്ടം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പറവൂർ മേഖലയിൽ വെച്ച് നടന്നു. മുൻ സംസ്ഥാന പ്രസിഡണ്ടും ഫോട്ടോഗ്രാഫി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ടി.ജെ വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി .കൈനീട്ടം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി റോണി അഗസ്റ്റിൻ നിർവഹിച്ചു .ജില്ലാ പ്രസിഡണ്ട് രജീഷ് എ എ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി മിനോഷ് ജോസഫ് , ട്രഷറർ എൽഡോ ജോസഫ് ,സംസ്ഥാന ബ്ലഡ് ഡോണേഴ്സ് ക്ലബ് ഓഡിനേറ്റർ സജി മാർവൽ, ജില്ലാ വൈസ് പ്രസിഡണ്ട് സാജു റോസ് ജോർജ് ,ജില്ലാ ജോയിന്റ് സെക്രട്ടറി രാഹുൽ രാജു ,ജില്ലാ വെൽഫയർ ഫണ്ട് ചെയർമാൻ ശ്രീജിത്ത് ശിവറാം , വെൽഫെയർ ഫണ്ട് ജനറൽ കൺവീനർ സുരേഷ് മുപ്പത്തടം, ജില്ല ഇൻഷുറൻസ് കോഡിനേറ്റർ സുനിൽകുമാർ,ജില്ലാ വനിതാ വിംഗ് കോഡിനേറ്റർ വിജി ബിനേഷ്, പറവൂർ മേഖലാ പ്രസിഡണ്ട് കെ എ ജോഷി, സെക്രട്ടറി എ ബി ജ്യോതി എന്നിവർ സംസാരിച്ചു
kerala
SHARE THIS ARTICLE