കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് മുൻകൈയെടുക്കുന്നു
---------------------------------------
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല സ്റ്റുഡന്റസ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ സബ്സ്റ്റൻസ് അബ്യൂസ്(ലഹരിവസ്തുക്കളുടെ ദുരുപയോഗം) എന്ന വിഷയത്തിലുള്ള ബോധവത്കരണ പരിപാടി സർവ്വകലാശാലയിൽ രജിസ്ട്രാർ, പ്രൊഫ: ഡോ. ഗോപകുമാർ എസ്, ഉത്‌ഘാടനം ചെയ്തു. ചടങ്ങിൽ അഭിസംബോധന ചെയ്തു പരീക്ഷാ കൺട്രോളർ ഡോ. എസ് അനിൽകുമാർ, അക്കാഡമിക് സ്റ്റാഫ് കോളേജ് ഡയറക്ടർ ഡോ വി വി ഉണ്ണികൃഷ്ണന്‍ യൂണിയൻ ചെയർപേഴ്സൺ ശ്രീ ഫെബിൻ ജോൺ ,ജനറൽ സെക്രട്ടറി ഭരദ്വാജ് വി, വൈസ് ചെയർ പേഴ്സൺ മുഹമ്മദ് ഷംലിഖ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥി കാര്യ ഡീൻ ഡോ ആശിഷ് ആർ, തൃശ്ശൂർ ദന്തൽ കോളേജിലെ അസ്സോസിയേറ്റ് പ്രൊഫസർ ഡോ ഇക്ബാൽ വി എം തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.
ലോകമാസകലമുള്ള സാമൂഹ്യ വിപത്തായ ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും യുവസമൂഹത്തെ ഫലപ്രദമായി കണ്ടെത്തുന്നതിനും, അവയെ എങ്ങനെ നേരിടണമെന്നും, ചികിത്സയും അതോടൊപ്പം പുനരധിവാസത്തിലൂടെ ലഹരിക്ക് അടിമകളായവരെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൈപിടിച്ചുയർത്തണമെന്നും സമൂഹ ശാക്തീകരണത്തിനായി ഒന്നിച്ചു നിൽക്കണമെന്നും പരിപാടി ആഹ്വാനം ചെയ്തു.
kerala
SHARE THIS ARTICLE