All Categories

Uploaded at 3 days ago | Date: 28/08/2025 16:02:43

*വയോജനങ്ങൾക്കായി ഓണക്കിറ്റ് വിതരണവും ഓണസദ്യയും, ഓണാഘോഷവും നടത്തി*.

 ശാന്തിപുരം - പള്ളിനട :
നാഷണൽ സർവീസ് സ്കീം സുകൃതം -സ്നേഹസംഗമം കൊടുങ്ങല്ലൂർ ക്ലസ്റ്റർ തല ഉദ്ഘാടനം ശാന്തിപുരം  എം എ ആർ എം ഗവ.ഹയർ സെക്കൻഡറി   വിദ്യാലയത്തിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സുകൃതം സ്നേഹ സംഗമം പദ്ധതിയുടെ കൊടുങ്ങല്ലൂർ ക്ലസ്റ്റർ തല ഉദ്ഘാടനം കൈപ്പമംഗലം നിയോജകമണ്ഡലം *എംഎൽഎ  ശ്രീ  *ഇ.ടി ടൈസൺ മാസ്റ്റർ* നിർവ്വഹിച്ചു. 
ജില്ലാ പഞ്ചായത്ത് മെമ്പർ സുഗത ശശിധരൻ മുഖ്യാതിഥിയായിരുന്നു.

 വയോജനങ്ങൾക്കായി ഓണക്കിറ്റ് വിതരണവും ഓണസദ്യയും ഓണാഘോഷവും നടത്തി. NSS തൃശ്ശൂർ ജില്ലാ കോഡിനേറ്റർ  എം വി പ്രതീഷ്  പദ്ധതി വിശദീകരണം നൽകി. SNപുരംപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  നൗഷാദ് പി. എ അധ്യക്ഷനായ ചടങ്ങിൽ  പ്രിൻസിപ്പൽ സുനിൽ  എ ജി , 
അബ്ദുറഹ്മാൻ മാസ്റ്റർ,
ഗോപിനാഥൻ പി ആർ ,
അംബിക പി. 
NSS കൊടുങ്ങല്ലൂർ ക്ലസ്റ്റർ കൺവീനർ രേഖ ഇ ആർ ,
ഡോക്ടർ പ്രിയദർശിനി എം എസ്, 
പ്രോഗ്രാം ഓഫീസർ സീമ എലിസബത്ത് 
എന്നിവർ സംസാരിച്ചു.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.