പുസ്തകം പ്രകാശനം ചെയ്തു
ഗോതുരുത്ത്: മേരി തോമസ് രചിച്ച “ മഴ യുവതി “ എന്ന കവിതാ സമാഹാരം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സിപ്പി പള്ളിപ്പുറം പ്രകാശനം ചെയ്തു.
1977-79 പ്രീ-ഡിഗ്രി ബാച്ച് കേസരി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പ്രകാശന കർമ്മത്തിന് കെ എ ജോഷി അധ്യക്ഷത വഹിച്ചു. മോൺ . റോക്കി റോബി കളത്തിൽ ഉത്ഘാടനം ചെയ്ത യോഗത്തിൽ ഫാ. ജോയ് തേലക്കാട്ട് പ്രഭാഷണം നടത്തി. ഷിപ്പി സെബാസ്റ്റ്യൻ , ടൈറ്റസ് ഗോതുരുത്ത്, മോഹൻ ചെറായി, മേരി ജോൺ, റാണി ജോസഫ്, മേരി എം. ജെ, എന്നിവർ സംസാരിച്ചു. വി .ആർ .നോയൽരാജ് സ്വാഗതവും മേരി തോമസ് നന്ദിയും പറഞ്ഞു.
kerala
SHARE THIS ARTICLE