സമ്മാനം വിതരണം ചെയ്തു
പെരുവാരം ശ്രീ മഹാദേവ ക്ഷേത്ര ഉപദേശക സമിതി രാമായണമാസ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കലാസാഹിത്യ മത്സരങ്ങളുടെ വിജയികൾക്ക് പെരുവാരം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇന്ന് നടന്ന അനുമോദന യോഗത്തിൽ വച്ച് പുരസ്കാരങ്ങൾ കൈമാറി, ആലുവ വിദ്യാധിരാജ വിദ്യാഭവൻ സ്കൂൾ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ കിരീടം ഈ വർഷവും നിലനിർത്തി. ഉപദേശക സമിതി പ്രസിഡണ്ട് ജി രജീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ മാടവന ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി, ഉപദേശക സമിതി സെക്രട്ടറി എം ബി ബിജു ശ്രീ, ശ്രീമതി ജലജ രവീന്ദ്രൻ, എം കെ ആഷിക്, പി എ പെങ്ങൻ, രവീന്ദ്രൻ നായർ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
kerala
SHARE THIS ARTICLE