All Categories

Uploaded at 23 hours ago | Date: 30/08/2025 22:54:35

----------------------
മിനിക്കഥ -   
ശാപങ്ങൾ -    
ഉണ്ണി വാരിയത്ത്  
---------------------------
     ഈറൻനിലാവിന്റെ ഇളംകുളിർസ്പർശമായിരുന്നു അവൾ എന്ന് അവൻ ഓർത്തു. 
     അവളെപ്പറ്റി ഓർക്കാൻ അങ്ങനെ പലതുമുണ്ട്. ആ ഓർമ്മപ്പെയ്ത്തിൽ തന്റെ  ജീവിതമാണല്ലോ ചോർന്നൊലിക്കുന്നതെന്ന് അവൻ വിഷാദിച്ചു. 
     പ്രണയം ഒന്നുകിൽ സഫലമാകണം. ഇല്ലെങ്കിൽ, ഓർമ്മകൾ ഇല്ലാതാകണം. പക്ഷേ, രണ്ടുമുണ്ടായില്ലല്ലോ. അതുകൊണ്ട്, അവൻ അവളെ ശപിച്ചു. ഒപ്പം,  അവളെ വിശ്വസിച്ച തന്നെയും! 
                 =====

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.