പറവൂർ
മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ഏഴാം സംസ്ഥാന സമ്മേളനം ആഗസ്റ്റ് 15, 16, 17 തീയതികളിൽ പറവൂർ ടൗൺഹാളിൽ നടത്തുന്നതാണ്.
സമ്മേളനം വിജയിപ്പിക്കുന്നതിനായുള്ള സ്വാഗത സംഘ രൂപീകരണ യോഗം പറവൂർ പി.വി.സി. ഹാളിൽ ചേർന്നു. സേവ്യർ പുൽപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. രവി കേച്ചേരി, സ്വാഗതം പറഞ്ഞു. വിൽസൺ സാമുവൽ സംഗമം ഉദ്ഘാടനം ചെയ്തു. അജിത് കുമാർ ഗോതുരുത്ത്, ജാനമ്മ കുഞ്ഞുണ്ണി, സുരേഷ് ഒടേസ,, സജിത്ത് പൂക്കോട്ടുപാടം, കലാമണ്ഡലം സത്യവൃതൻ, മനോമോഹൻ, പ്രദീപ് കോഴിക്കോട് തുടങ്ങിയർ പ്രസംഗിച്ചു. എൻ.എൻ.ആർ. കുമാർ നന്ദി പ്രകാശിപ്പിച്ചു. സേവ്യർ പുല്പാട്ട് ചെയർമാനും അജിത് കുമാർ ഗോതുരുത്ത് (ജനറൽ കൺവീനറും )എൻ.എൻ.ആർ. കുമാർ (കൺവീനറും )ദിനേശ് പുലിമുഖത്ത് ട്രഷററുമായി 201 അംഗങ്ങളുള്ള വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
kerala
SHARE THIS ARTICLE