നന്ത്യാട്ടുകുന്നം ആദർശ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ യുവജനോത്സവം പറവൂർ മുനിസിപ്പൽ വൈസ് ചെയർമാൻ ശ്രീ എം ജെ രാജു ഉദ്ഘാടനം നിർവഹിച്ചു. ആദർശ വിദ്യാഭവൻ ട്രസ്റ്റ് ചെയർമാൻ മൊയ്തീൻ ഐ ആർ എസ് അധ്യക്ഷനായി. എസ് എ മധു ( കസ്റ്റംസ് സൂപ്രണ്ട്, ഇന്റർനാഷണൽ വോളിബോളർ ) മുഖ്യാതിഥിയായി. എസ് എ മധു മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ് സെക്രട്ടറി ടി എ ശിവശങ്കരൻ, സ്കൂൾ മാനേജർ കെ കെ ഷാജി, പി ടി എ പ്രസിഡന്റ് രാജേഷ് പുക്കാടൻ, പ്രിൻസിപ്പാൾ കെ.രഹ് ന, പി ആർ ഒ ജയശ്രീ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാമത്സരങ്ങളും നടത്തി.
kerala
SHARE THIS ARTICLE