പറവൂർ:- കേന്ദ്ര സർക്കാർ സ്ഥാപനമായ കണ്ണൂർ വീവേഴ്സ് സർവ്വീസ് സെന്ററിന്റെയും ചേന്ദമംഗലം കരിമ്പാടം H. 191 നമ്പർ കൈത്തറി സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കരിമ്പാടത്ത് സംഘടിപ്പിച്ച 11-ാം മത് ദേശീയ കൈത്തറി ദിനാഘോഷം ചേന്ദമംഗലoഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീനാ വിശ്വൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബബിത ദിലീപ്, ഗ്രാമ പഞ്ചായത്ത് അംഗം ഷൈജ സജീവ്, വീവേഴ്സ് സർവ്വീസ് സെന്റർ ജൂനിയർ അസിസ്റ്റന്റ് സി.പി. പ്രവീൺ കുമാർ, അജിത് കുമാർ ഗോതുരുത്ത് എന്നിവർ പ്രസംഗിച്ചു. നെയ്ത്ത് മത്സരം, നൂൽച്ചുറ്റ് മത്സരം, മ്യൂസിക് ചെയർ മത്സരം എന്നിവ സംഘടിപ്പിച്ചു. നെയ്ത്തുകാരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
kerala
SHARE THIS ARTICLE