കവിത-
അസ്തമയേ നമ:
പകലിന്റെ മാറത്തെ ചെം
പട്ടിൻ ധാവണി
അനിലന്റെ കൈവിരലിൽ കോർത്തു പോകവേ
ആളുന്നു പടിഞ്ഞാറേ മാനത്തിൻ മുറ്റത്ത്
അനലന്റെ ചെന്നിറമാം തീനാവുകൾ
ആരാവാം വാനിൻ അങ്കണത്തിൽ കരിയിലച്ചാർത്തുകൾ
അടിച്ചു കൂട്ടി തീനാമ്പുകളാക്കി മാറ്റിയതും
ഔത്സുക്യത്താൽ തിരിഞ്ഞു നോക്കിയോ
ഔരസിൽ നിന്നും ഭീതിയാൽ തേങ്ങലുയർന്നു പോയ് .
കണ്ടതോ ലജ്ജാവതിയായ്, നമ്ര മുഖിയായ് നിൽക്കുന്നു
കാറ്റിന്റെ കുസൃതിയാൽ നഗ്നത മറച്ചു
തഴുകി അവളുടെ തെളിവാർന്ന വദനത്തിൽ ,മാരുതൻ
തുടുത്തു ചുവന്നു പോയ് മുഖമാകെ നാണത്താലോ
പിന്നെ പിന്നെ തിരിഞ്ഞു നോക്കി നോക്കി
പതുക്കെ തന്റെ കുടിലിലേക്കവൾ
തല കുനിച്ചു കടന്നു കയറിയോ തരുണീമണി
തലയുയർത്തി നോക്കിയോ രാവിന്റെ കരിനിഴലുകൾ.
(മേരി തോമസ്)
kerala
SHARE THIS ARTICLE