കവിത
*ഉദ്യോഗപർവ്വം കടന്നപ്പോൾ*....
സുനിൽരാജ്സത്യ
മദ്ധ്യദൂരം കടന്നൂ, ജീവിതയാത്രയിൽ-
ഒത്തിനിയും, പോകേണ്ടതുണ്ടത്രേ...!!
വിശ്രമിക്കേണ്ടതില്ല, വരുംകാല-
വരുമാനപ്പാത്രം കിലുക്കാൻ വഴിവേണം!!
ബോധസങ്കൽപ്പങ്ങളിൽ പൊരുത്തപ്പെടാത്തതാം-
പാതകൾ മുന്നോട്ട് വിശാലമായ് നീളുന്നൂ...
നിലയ്ക്കാതെ കാലചക്രം തിരിയുമ്പോൾ,
വലയുന്നു, വേഗതയ്ക്കൊപ്പം ചരിയ്ക്കുവാൻ...!!
നിരനിരയായ് പാദമുദ്രകൾ പതിഞ്ഞെത്ര-
പെരുവഴികൾ, എൻമുന്നിലായ് നിവരുമ്പോൾ,
സ്പർശിച്ചിടാതെ മുന്നേറാനാവില്ലെന്ന-
ദർശനം,
ഓരംചേർത്തു കാഴ്ചക്കാരനാക്കുന്നു!!
വഴിമുട്ടി നിൽക്കേണ്ടതുണ്ടോ, മനോഗതം-
തികട്ടിത്തികട്ടി, കടിഞ്ഞാൺ മുറുക്കുന്നു.
''പാദം തളരാതിരിപ്പോളം കാലം,നിൻ-
പാതയിൽ സഞ്ചാരം തുടരുക പൂരുഷാ....!!''
kerala
SHARE THIS ARTICLE