Uploaded at 6 days ago | Date: 12/04/2025 20:36:28
കവിത
വിഷുക്കണി
വിഷു പക്ഷി
പാടുന്നു,
വിഷുപ്പാടം കനിയുന്നു,
വിഷു കൊന്ന പൂത്തിരി ,
വെട്ടം പോൽ പൂക്കുന്നു.
മഞ്ഞയുടുപ്പണിഞ്ഞൊരു ,
വെള്ളരി
കത്തുന്ന
വെയിലിനെ ,
കണി
കണ്ടുണരുന്നു.
കോടക്കാർ വർണ്ണന്റെ ,
മേനിയെ പുണരാനായ്,
കാർമേഘത്തു ണ്ടൊന്നു
മാനത്തുരുളുന്നു .
ചക്കകൾ മൂക്കുന്നു,
മാങ്കനി ചോക്കുന്നു ,
കണിവയ്ക്കാൻ മുത്തശ്ശി,
വാൽക്കണ്ണാടി തിരയുന്നു.
വെറ്റില ഞെട്ടു
പൊട്ടിച്ചതിൽ,
പാക്കും കുങ്കുമച്ചെപ്പും,
ചേർച്ചയിൽ വയ്ക്കുന്നു.
നാണയത്തുട്ടും
നാഴിയും
ഒരു പറ,
നെല്ലും ഉരുളിയിൽ,
നെയ് തിരിയും
വയ്ക്കുന്നു.
ഏഴര വെളുപ്പിനുണർന്നു,
വിഷുക്കണി
കാണുവാനെന്നുള്ളം,
വിഷുക്കോ ടിയുടുക്കുന്നു.
വിജയാ വാസുദേവൻ
kerala
SHARE THIS ARTICLE