പുസ്തക പരിചയം
-മണ്ണിലെ നിധി-
സുരേഷ് മുതുകുളം
(കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം)
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ മണ്ണിലെ നിധികളാണ്
കിഴങ്ങു വിളകൾ എന്ന് പറയാതെ വയ്യ
മരച്ചീനി ബ്രസീലിൽ നിന്ന് വന്ന അതിഥിയാണെങ്കിലും നമ്മുടെ നാട് ഏറെ അനുയോജ്യം ആയതിനാൽ ഇവിടെ തഴച്ചു വളരുകയും ജനങ്ങളുടെ ഇഷ്ടവിഭവം ആയി മാറുകയുമാണ് ചെയ്തത്. മരച്ചീനിക്ക് കപ്പ എന്ന പേരുമുണ്ട്. കൊള്ളി കിഴങ്ങ് എന്നാണ് മിക്കയിടങ്ങളിലും ഗ്രാമീണർ വിളിക്കുന്നത്.
കേരളത്തിലെ ചായക്കടകളിൽ വളരെ കാലങ്ങൾക്ക് മുമ്പ് തന്നെ സ്പെഷ്യൽ വിഭവമായിരുന്നു കപ്പക്കറി. ഏത് ഭക്ഷണത്തോടൊപ്പവും ഉപയോഗിക്കാമെന്നതാണ് കപ്പയുടെ മികവ്. ചോറായാലും, പുട്ട് ആയാലും ചപ്പാത്തി ആയാലും കപ്പക്കറി ഇതിനെല്ലാം അനുയോജ്യമാണ്.
അതേസമയം പ്രധാന ഭക്ഷണമായും മരച്ചീനി ഉപയോഗിച്ചുവരുന്നു. ഭക്ഷ്യക്ഷാമം ഉണ്ടായിട്ടുള്ള അടിയന്തിര ഘട്ടങ്ങളിലെല്ലാം മനുഷ്യൻറെ വിശപ്പടക്കി ജീവൻ നിലനിർത്താൻ സഹായിച്ചവയിൽ പ്രധാനി മരച്ചീനി തന്നെയാണ്. ഉണക്കിയും, അരിഞ്ഞു പുഴുങ്ങി ഉണക്കിയും ഇവ സംസ്കരിക്കുന്നുണ്ട്.
മരച്ചീനി ഉൾപ്പെടെയുള്ള കിഴങ്ങ് വർഗ്ഗങ്ങളെ കുറിച്ചുള്ള വളരെ വിശദവും സമ്പൂർണവുമായ വിവരങ്ങൾ പങ്കു വയ്ക്കുന്നതാണ് സുരേഷ് മുതുകുളം രചിച്ച മണ്ണിലെ നിധി എന്ന ഈ കൃതി.
മരച്ചീനി, മധുരക്കിഴങ്ങ്, ചേന, ചെറു ചേമ്പ്,ശീമ ചേമ്പ്, കാച്ചിൽ കൂർക്ക, കൂവ എന്നിവയെക്കുറിച്ചാണ് ഈ പുസ്തകത്തിൽ വിശദീകരിക്കുന്നത്.
ഇവയെല്ലാം തന്നെ മലയാളിക്ക് സുപരിചിതവും ഏറെ പ്രിയപ്പെട്ട
ഭക്ഷ്യവിഭവങ്ങളുമാണ്. ആധുനിക ഭക്ഷണ സംസ്കാരത്തിൻറെ ഭാഗമായി ഇവയിൽ പലതിനെയും മറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇവയുടെ പ്രാധാന്യം കൂടി കൂടി വരികയാണ്.
മധുരക്കിഴങ്ങ് മലയാളിയുടെ സ്ഥിരമായ ഭക്ഷണം അല്ലെങ്കിലും പ്രിയപ്പെട്ട ഭക്ഷണമാണ്. കഴിഞ്ഞ തലമുറയിൽ പെട്ടവർക്ക് പലപ്പോഴും വൈകീട്ടത്തെ ചായക്ക് കൂട്ടായി വന്നിരുന്നത് മധുരമുള്ള മധുരക്കിഴങ്ങ് ആണ്.
ചേന മലയാളിയുടെ ഇഷ്ട ഭക്ഷണം തന്നെയാണ് ചേനയുടെ പ്രാധാന്യം അന്നു ഇന്നും നന്നായി തന്നെ തുടരുകയാണ്.
ചെറു ചേമ്പ്, ശീമ ചേമ്പ്, കാച്ചിൽ എന്നിവ സുലഭമാണ് എന്ന് പറയാനാവില്ല. എങ്കിലും ഇതിൻറെ ഗുണവും രുചിയും അറിയുന്നവർ ഇവയൊക്കെ തേടിപ്പിടിച്ചു ഭക്ഷണം ആക്കുന്നുണ്ട്.
കൂർക്ക മലയാളിയുടെ ഇഷ്ടം ഭക്ഷണം തന്നെയാണ്.
കൂവ ഇന്ന് പ്രചാരം നേടിക്കൊണ്ടിരിക്കുന്ന വിളയാണ്. കർഷകരുടെ കൂട്ടായ്മകൾ ഇന്ന് ധാരാളമായി ഉണ്ടായി വരുന്നുണ്ട്. നിരവധി പേർ അടുത്തകാലത്തായി ഈ കൃഷിയിലേക്ക് പ്രവേശിച്ചിട്ടുണ്ട്.
മേൽ വിവരിച്ച എല്ലാ കിഴങ്ങു വിളകളെയും കുറിച്ച് ചിത്രങ്ങൾ സഹിതം സമ്പൂർണ വിവരങ്ങൾ ചേർത്തിരിക്കുന്ന മണ്ണിലെ നിധി കിഴങ്ങു വിളകളെ കുറിച്ചുള്ള ഒരു സമ്പൂർണ്ണ കൃതി തന്നെയെന്ന് വിശേഷിപ്പിക്കാവുന്നതാണ്.
( വി ആർ നോയൽ രാജ്)
kerala
SHARE THIS ARTICLE