വ്യക്തി മുദ്രകള്‍
*മേരി തോമസ്*
കൊച്ചുകുട്ടികളുമായി പെട്ടെന്ന് കൂട്ടുകൂടാന്‍ പ്രത്യേക മിടുക്കുള്ള
മേരിതോമസ് അദ്ധ്യാപന രംഗത്ത് നിന്ന് വിരമിച്ച ശേഷവും കവിതാരംഗത്ത് ഏറെ സജീവമാണ്.
ഇപ്പോൾ മാളയിൽ സ്ഥിര താമസമാക്കിയിരിക്കുന്ന ടീച്ചർ ഗോതുരുത്ത് കുഞ്ഞപ്പന്‍ കര്‍മ്മലി ദമ്പതികളുടെ മകളാണ്.
പ്രീഡിഗ്രിയും ടി.ടി.സി.യും കഴിഞ്ഞ് ഇരുപത്തൊന്നാം വയസ്സില്‍ അദ്ധ്യാപികയായി മലപ്പുറം ജില്ലയിലെ അയനിക്കോട് എ.എല്‍.പി.എസ് എന്ന സ്വകാര്യ വിദ്യാലയത്തില്‍ ജോലിയില്‍ പ്രവേശിച്ചു. അവിടെ വച്ചുതന്നെ പി.എസ്.സി.
പരീക്ഷ എഴുതി മലപ്പുറം ജില്ലയിലെ നിറമരുതൂര്‍ ഗവ. ഹൈസ്കൂളില്‍ അദ്ധ്യാപികയായി. തുടര്‍ന്ന്
തൃശൂര്‍ ജില്ലയിലെപി.എസ്.സി.
എഴുതി ജി. എച്ച്. എസ് ദേശമംഗലം എന്ന സര്‍ക്കാര്‍ വിദ്യാലയത്തിലേക്ക് പോന്നു.
അദ്ധ്യാപന കാലയളവില്‍ പാഠ്യ-പാഠ്യേതര വിഷയങ്ങ
ളില്‍ കുട്ടികളോടൊത്ത് പ്രവര്‍ത്തിച്ചു . വിദ്യാലയത്തിലെ ആഘോഷ
അവസരങ്ങളില്‍ കുട്ടികളോടും അദ്ധ്യാപകരോടും കൂടെ പാട്ടുപാടിയും നൃത്തം ചെയ്തും തിരുവാതിര
കളിച്ചും പ്രച്ഛന്ന വേഷം ചെയ്തും കവിതാ രചനയും കവിത ചൊല്ലുമൊക്കെയായി ദിനങ്ങള്‍ സാര്‍ത്ഥകമാക്കി.
മാള സര്‍ക്കാര്‍ എല്‍ പി വിദ്യാലയത്തിലും
പുത്തന്‍ചിറ സര്‍ക്കാര്‍ എല്‍ പി വിദ്യാലയത്തിലും കുറച്ചു കാലം ജോലി ചെയ്തു. വെള്ളാങ്ങല്ലൂര്‍ സ്കൂളില്‍ ഇരുപത്തിമൂന്ന് വര്‍ഷത്തോളം ജോലി ചെയ്തു. അതുകൊണ്ടുതന്നെ കൂടുതല്‍ സൗഹൃദങ്ങളും
പ്രവര്‍ത്തനങ്ങളും അവിടെ ത്തന്നെ.
വെള്ളാങ്ങല്ലൂര്‍ സ്കൂളിലെ പാട്ടുപാടുന്ന അദ്ധ്യാപകരുടെ
ഗ്രൂപ്പായ”പാറപ്പുറം ഗ്രൂപ്പ് “-ലെ സജീവ അംഗമാണ് ടീച്ചര്‍ . പാറപ്പുറത്ത് ചിരട്ടയുരക്കുന്ന ശബ്ദക്കാര്‍ എന്ന അര്‍ത്ഥത്തിലാണ് പേരിട്ടതെങ്കിലും നല്ല ശബ്ദ സൗകുമാര്യമുള്ളവര്‍ തന്നെയാണ് ഗ്രൂപ്പിലുള്ളത്.
ഏതാണ്ട് മുപ്പത് വയസ്സിനു ശേഷമാണ് ഉള്ളിലുറങ്ങിക്കിടന്ന കവിതാ വാസന പുറത്തുവരാന്‍
തുടങ്ങിയത് . അത് വലിയ മാറ്റങ്ങള്‍ക്ക് കാരണമായി. ടീച്ചറെഴുതുന്ന കവിതകള്‍ക്ക് മറ്റ് അദ്ധ്യാപകര്‍
ഈണം നല്‍കുകയും ചില ആഘോഷ വേളകളില്‍ അത് സംഗീതശില്പമാക്കി മാറ്റി കുട്ടികളെ ക്കൊണ്ട് സ്റ്റേജിലവതരിപ്പിക്കുക
യും ചെയ്തിട്ടുണ്ട്.
വിമർശനം ഉന്നയിക്കേണ്ട പലകാര്യങ്ങളും കവിതയിലൂടെ ശാന്തമായി അവതരിപ്പിച്ച് പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
സ്ഥിരമായി യാത്ര ചെയ്തിരുന്ന ബസ്സിലെ ഡ്രൈവറുടെ ഡ്രൈവിംഗ് രീതിയിലെ പല പ്രശ്നങ്ങളും പെരുമാറ്റവും കവിതയിലൂടെ ഡ്രൈവറെ ധരിപ്പിച്ചു. അയാൾക്ക് അത് രസിക്കുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്തതിലൂടെ യാത്രക്കാരുടെ ഇഷ്ട ഡ്രൈവറായി മാറുകയും ചെയ്തു.
തുപ്പൽ തൊട്ട് ടിക്കറ്റ് കീറുന്ന കണ്ടക്ടർക്കും കൊടുത്തു അതുപോലൊന്ന് !
ഡ്രൈവർക്ക് കൊടുത്ത കവിത എല്ലാവര്‍ഷവും മാള
കെ.എസ്.ആര്‍ .ടി.സി. യിലെ
യാത്രയയപ്പു സമ്മേളനത്തില്‍
ചൊല്ലുന്നതിനായി വീണ്ടും വീണ്ടും ആവശ്യപ്പെടാറുണ്ടായിരുന്നു.
കവിതകളെ പോലെ തന്നെ യാത്രകളും ഏറെ ഇഷ്ടപ്പടുന്ന ആളായതുകൊണ്ട് അമേരിക്കയിലും സൗദിയിലും താമസിച്ചിരുന്ന മക്കളെ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരങ്ങൾ പാഴാക്കിയില്ല .
പുറം നാടുകളില്‍ പോയ സമയത്ത് അവിടത്തെ മലയാളി അസ്സോസ്സിയേഷന്റെ ഭാഗമായി കവിതകളെഴുതുകയും പാടുകയും തിരുവാതിരയിലും ഗെയിമുകളിലും പങ്കെടുക്കുകയും ചെയ്തു.
ഒരു കവിത അമേരിക്കയിലെ മലയാളി അസ്സോസ്സിയേഷന്റെ മാസികയില്‍ പ്രസിദ്ധീകരിച്ചതു വഴി ടീച്ചര്‍ പ്രവാസി മനസ്സുകളില്‍ ഇടവും നേടി.
വിദ്യാലയവുമായി ബന്ധപ്പെട്ട ഏത് പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനുള്ള
കഴിവും ഉണ്ടായിരുന്നു. വിദ്യാര്‍ ത്ഥികളോടും രക്ഷിതാക്കളോടും വളരെ തന്മയത്വത്തോടെ പെരുമാ റിയിരുന്നു. വിമര്‍ശനങ്ങളുയരുന്ന പലകാര്യങ്ങളും ശാന്തമായി പരിഹരിക്കാന്‍ ടീച്ചർക്ക് കഴിഞ്ഞിട്ടുണ്ട് .
ഏറ്റെടുക്കുന്ന ഏത് കാര്യവും ആത്മാര്‍ത്ഥതയോടെയും സൂക്ഷ്മതയോടെയും ചെയ്യുമെന്നതിനാല്‍
വിദ്യാലയത്തിലെ സാമ്പത്തികമായ എല്ലാ കണ
ക്കുകളും കുറെ വര്‍ഷങ്ങള്‍ ടീച്ചര്‍ തന്നെയാണ്
കൈകാര്യം ചെയ്തിരുന്നത്. ഏതാനും വര്‍ഷങ്ങളില്‍ ഇരിങ്ങാലക്കുട സബ് ജില്ലയിലെ സാമൂഹ്യ ശാസ്ത്ര മേളയുടെ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഓണ്‍ അറൈവല്‍ വിസയില്‍ സൗദിയിലെത്തിയ ആദ്യ മലയാളികളെന്ന നിലയിലും ടീച്ചറും ഭര്‍ത്താവും വാര്‍ത്താ മാധ്യമങ്ങളിലിടം നേടി.
പ്രധാന അദ്ധ്യാപികയായി ജി.എല്‍ .പി .എസ് വടക്കാഞ്ചേരിയിലും പിന്നീട്
ജി.ഡബ്ള്യൂ.എല്‍ .പി .എസ്
വാഴച്ചാലിലും ജോലി ചെയ്തു.
വാഴച്ചാല്‍ വിദ്യാലയത്തില്‍ നിന്നുമാണ് വിരമിച്ചത് .
കുട്ടികളെ അവര്‍ക്കിഷ്ടമുള്ള
തരത്തില്‍ പെരുമാറിക്കൊണ്ട് അവരെ കൈയിലെടുക്കുകയും,
കവിതാരചന നിത്യ ശീല മാക്കുകയും ചെയ്ത് ജീവിതം രസകരമാക്കിയാണ് ടീച്ചര്‍ മുന്നോട്ട് പോകുന്നത്.
പാചകവില്ല എന്ന പേരിലൊരു
യൂട്യൂബ് ചാനലുമുണ്ട്.
ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നും സബ് എഞ്ചിനിയറായി വിരമിച്ച ഭര്‍ത്താവ് തോമസും മക്കളായ അഖിലും മേഘയും മരുമക്കളായ ആന്‍ റോസും ജിന്റോയും ടീച്ചറുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
റെയ, ആബിഗേല്‍ ,ലെറ, അസ്റിയേല്‍ പേരക്കുട്ടികളുടെ ഇഷ്ടപ്പെട്ട അമ്മാമ്മയുമാണ് ടീച്ചര്‍.
( വി ആർ നോയൽ രാജ് )
kerala
SHARE THIS ARTICLE